
മൊഹാലി: ലോകക്രിക്കറ്റിലെ തന്നെ തകര്‍പ്പന്‍ ഫീല്‍ഡര്‍മാരില്‍ ഒരാളാണ് വിരാട് കോലി. ബാറ്റ് ചെയ്യുന്നത് പോലെ ഫീല്‍ഡിങ്ങിലും കോലി നൂറ് ശതമാനം ആത്മാര്‍ത്ഥത കാണിക്കാറുണ്ട്. കോലി ക്യാച്ചുകള്‍ വിട്ടുകളയുന്നത് പോലും അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. എന്നാല്‍ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കോലി ഒരു അനായാസ ക്യാച്ച് വിട്ടുകളഞ്ഞു. 19ാം ഓവറിന്റെ നാലാം പന്തിലാണ് സംഭവം. ഉമേഷ് യാദവിന്റെ പന്ത് ഗെയ്ല്‍ ലോങ് ഓണിലേക്ക് അടിച്ചിട്ടു. അനായാസമായ ക്യാച്ച് കോലി വിട്ടുകളയുകയായിരുന്നു. വീഡിയോ കാണാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!