
മുംബൈ: ഐപിഎല്ലിനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. രോഹിത് ശര്‍മയുടെ നായകത്വത്തില്‍ ഇറങ്ങുന്ന മുംബൈ ഇന്ത്യന്‍സ് നാളെ ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും. എന്നാല്‍ ഐപിഎല്‍ മത്സരത്തിന് മുമ്പെ വൈറലായിരിക്കുകയാണ് ഹിറ്റ്മാന്റെ പുതിയ വീഡിയോ. രോഹിത്തിന്‍റെ മകള്‍ സമൈറയ്‌ക്കൊപ്പമുള്ള ട്വിറ്റര്‍ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
അടുത്തിടെ റിലീസായ ബോളിവുഡ് ചിത്രം ഗള്ളിബോയ് എന്ന ചിത്രത്തിലെ പാട്ട് പാടിക്കൊണ്ടാണ് താരം സമൈറയെ കളിപ്പിക്കുന്നത്. അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ രോഹിത്തിന്റെ ട്വീറ്റിന് മറുപടി അയച്ചിട്ടുണ്ട്. വീഡിയോ കാണാം...
ഇത്തവണ മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണറായിട്ടാണ് രോഹിത് ശര്‍മ കളിക്കുന്നത്. ലോകകപ്പ് അടുത്തത്‌ക്കൊണ്ടാണ് താരം താരം ഓപ്പണിങ് റോളില്‍ കളിക്കാന്‍ തീരുമാനിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!