
ബെംഗളൂരു: ഐപിഎല്‍ 12-ാം സീസണില്‍ ആരാധകര്‍ക്ക് നിരാശ നല്‍കുന്ന പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കാഴ്‌ചവെച്ചത്. പ്ലേ ഓഫ് കാണാതെ ടൂര്‍ണമെന്‍റില്‍ നിന്ന് ആദ്യം പുറത്തായ ടീമാണ് ആര്‍സിബി. എന്നിട്ടും ഹോം- എവേ മത്സരങ്ങളില്‍ കൈവിടാതെ ആരാധകര്‍ ആര്‍സിബിക്ക് ഒപ്പമുണ്ടായിരുന്നു.
തുടര്‍ തോല്‍വികള്‍ക്കിടയിലും സീസണിന്‍റെ അവസാനം വരെ പിന്തുണച്ച ആരാധകര്‍ക്ക് നന്ദിയറിയിച്ചു ആര്‍സിബി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ അവസാന മത്സരത്തിന് മുന്‍പ് ആരാധകര്‍ക്കായി വീഡിയോ സന്ദേശത്തിലൂടെ നായകന്‍ വിരാട് കോലിയും സൂപ്പര്‍ താരം എബിഡിയും പ്രത്യക്ഷപ്പെട്ടു.
'സീസണിലുടനീളം പിന്തുണച്ച ആരാധകര്‍ക്ക് നന്ദിയറിക്കുന്നു. നിങ്ങള്‍ വിസ്‌മയമാണ്. സീസണിലെ ഉയര്‍ച്ച താഴ്‌ചകള്‍ക്ക് ക്ഷമ ചോദിക്കുന്നു. തുടര്‍ന്നും പിന്തുണയ്‌ക്കുക. അവസാന മത്സരത്തില്‍ ജയത്തോടെ അവസാനിപ്പിക്കാനാണ് ആഗ്രഹം. സീസണിലെ അവസാന മത്സരത്തിലും അടുത്ത സീസണിലും എന്തെങ്കിലും സ്‌പെഷ്യല്‍ കൊണ്ടുവരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും' താരങ്ങള്‍ വീഡിയോയില്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!