
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസും, ഐപിഎൽ ടീമായ രാജസ്ഥാന്‍ റോയൽസും കൈ കോര്‍ക്കുന്നു. റോയൽസ് ടീമിന്‍റെ വിശേഷങ്ങള്‍ നാളെ മുതൽ ഏഷ്യാനെറ്റ് ന്യൂസിലൂടെ പ്രേക്ഷകരിലെത്തും.
ഐപിഎല്ലിലെ പ്രഥമ ചാംപ്യന്‍മാരും, മലയാളി നായകനായ ആദ്യ ഐപിഎൽ ടീമുമായ രാജസ്ഥാന്‍ റോയല്‍സിനോട് മലയാളികള്‍ക്ക് എക്കാലത്തും ഒരു പ്രത്യേക ഇഷ്ടമുണ്ട്. അതുകൊണ്ടുതന്നെ ദൃശ്യമാധ്യമലോകത്ത് കാൽനൂറ്റാണ്ടിന്‍റെ തലയെടുപ്പുള്ള ഏഷ്യാനെറ്റ് ന്യൂസ് ഇത്തവണ റോയല്‍സുമായി കൈ കോര്‍ക്കുകയാണ്.
ഐപിഎൽ മത്സരങ്ങള്‍ക്കിടെ റോയൽസ് താരങ്ങളും പരിശീലകരും ഏഷ്യാനെറ്റ് ന്യൂസില്‍ അതിഥികളായി ചേരും ഇനിയുള്ള ഒരുമാസം ആരാധകര്‍ക്ക് പ്രിയ താരങ്ങളുമായി നേരിട്ട് സംവദിക്കാനും അവസരം ഉണ്ടാകും. കാത്തിരിക്കാം,ഐപിഎല്ലിലെ വിസ്മയക്കാഴ്ചകള്‍ക്കായി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!