ആഷസ് ഒരുക്കം: വന്‍ മാറ്റങ്ങളുമായി ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ബെയ്‌ര്‍സ്റ്റോ തിരിച്ചെത്തി, ഫോക്‌സ് പുറത്ത്

Published : May 16, 2023, 05:50 PM ISTUpdated : May 16, 2023, 05:53 PM IST
ആഷസ് ഒരുക്കം: വന്‍ മാറ്റങ്ങളുമായി ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ബെയ്‌ര്‍സ്റ്റോ തിരിച്ചെത്തി, ഫോക്‌സ് പുറത്ത്

Synopsis

ജോണി ബെയ്‌ര്‍സ്റ്റോ ടീമിലേക്ക് മടങ്ങിയെത്തിയതോടെ ബെന്‍ ഫോക്‌സിന് സ്ഥാനം നഷ്‌‌ടമായി

ലണ്ടന്‍: ആഷസ് പരമ്പരയ്ക്ക് മുന്നോടിയായി നടക്കുന്ന അയർലൻഡിനെതിരായ ഏക ടെസ്റ്റിനുള്ള പതിനഞ്ച് അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഫിറ്റ്നസ് പ്രശ്‌നം അലട്ടുന്നുണ്ടെങ്കിലും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെൻ സ്റ്റോക്‌സ് തന്നെയാണ് ടീമിനെ നയിക്കുക. ഒലി പോപ്പാണ് വൈസ് ക്യാപ്റ്റൻ. വിക്കറ്റ് കീപ്പർ ബാറ്റർ ജോണി ബെയ്ർസ്റ്റോ, പേസർമാരായ മാർക് വുഡ്, ക്രിസ് വോക്സ് എന്നിവർ ടീമിൽ തിരിച്ചെത്തിയപ്പോൾ പരിക്കേറ്റ ജോഫ്രാ ആർച്ചറെ ഉൾപ്പെടുത്തിയിട്ടില്ല. തുടർച്ചയായ രണ്ടാം സീസണാണ് ആർച്ചറിന് പരിക്ക് കാരണം നഷ്ടമാകുന്നത്. വെറ്ററന്‍ പേസര്‍ ജിമ്മി ആൻഡേഴ്സനും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ജൂൺ പതിനാറിനാണ് ആഷസ് പരമ്പരയ്ക്ക് തുടക്കമാവുക.

ജോണി ബെയ്‌ര്‍സ്റ്റോ ടീമിലേക്ക് മടങ്ങിയെത്തിയതോടെ ബെന്‍ ഫോക്‌സിന് സ്ഥാനം നഷ്‌‌ടമായി. സെപ്റ്റംബറിലാണ് ബെയ്‌ര്‍സ്റ്റോ അവസാനമായി രാജ്യാന്തര ക്രിക്കറ്റില്‍ കളിച്ചത്. ഗോള്‍ഫ് കളിക്കിടെ പരിക്കേറ്റ ജോണി ഇതിന് ശേഷം ചികില്‍സയിലായിരുന്നു. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ യോര്‍ക്ക്‌ഷെയറിനായി കളിച്ചാണ് ജോണി ബെയ്‌ര്‍സ്റ്റോ മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ആഷസ് പരമ്പരയില്‍ ബെയ്‌ര്‍സ്റ്റോ ആവും ഇംഗ്ലണ്ടിന്‍റെ വിക്കറ്റ് കാക്കുക. ബെന്‍ ഫോക്‌സിനെ ടീമില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നത് കടുത്ത തീരുമാനമായിരുന്നു എന്നാണ് ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീം ഡയറക്‌ടര്‍ റോബ് കീയുടെ വാക്കുകള്‍. ബ്രണ്ടന്‍ മക്കല്ലം പരിശീലകനും ബെന്‍ സ്റ്റോക്‌സ് ക്യാപ്റ്റനുമായ ശേഷം ടീമിലെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ ബാറ്ററായിരുന്നു ബെന്‍ ഫോക്‌സ്. ആറ് പേസ് ബൗളിംഗ് ഓപ്ഷനുകളാണ് പുതിയ സ്‌ക്വാഡിലുള്ളത്. 

ഇംഗ്ലണ്ട് ടെസ്റ്റ് സ്‌ക്വാഡ്

ബെന്‍ സ്റ്റോക്‌സ്(ക്യാപ്റ്റന്‍), ജയിംസ് ആന്‍ഡേഴ്‌സണ്‍, ജോണി ബെയ്‌ര്‍സ്റ്റോ, സ്റ്റുവര്‍ട്ട് ബ്രോഡ്. ഹാരി ബ്രൂക്ക്, സാക്ക് ക്രൗലി, ബെന്‍ ഡക്കെറ്റ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഒലി പോപ്പ്, മാത്യൂ പോട്ട്‌സ്, ഓലീ റോബിന്‍സണ്‍, ജോ റൂട്ട്, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്. 

Read more: സണ്‍റൈസേഴ്‌സിനെതിരായ സെ‌ഞ്ചുറി; അത്യപൂര്‍വ റെക്കോര്‍ഡുകളില്‍ ശുഭ്‌മാന്‍ ഗില്‍, എബിഡിക്കൊപ്പം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍