തനിക്കെതിരെ റിഷഭ് പന്ത് അത്തരം ഷോട്ടുകള്‍ കളിച്ചിരുന്നെങ്കില്‍ ചൂടാവുമായിരുന്നുവെന്ന് ബ്രെറ്റ് ലീ

Published : Apr 08, 2021, 09:01 PM ISTUpdated : Apr 08, 2021, 09:03 PM IST
തനിക്കെതിരെ റിഷഭ് പന്ത് അത്തരം ഷോട്ടുകള്‍ കളിച്ചിരുന്നെങ്കില്‍ ചൂടാവുമായിരുന്നുവെന്ന് ബ്രെറ്റ് ലീ

Synopsis

എനിക്ക് റിഷഭ് പന്തിനെ ഏറെ ഇഷ്ടമാണ്. കാരണം അഹങ്കാരമില്ലാതെ തന്നെ ഏത് ബൗളര്‍ക്കെതിരെയും അപ്രതീക്ഷിത ഷോട്ടുകള്‍ കളിച്ച് അമ്പരപ്പിക്കാന്‍ റിഷഭ് പന്തിനാവും. വലിയ ഗൗരവമില്ലാതെ തമാശരൂപത്തില്‍ തന്നെ അത് കളിക്കാന്‍ റിഷഭ് പന്തിന് കഴിയും.

ദില്ലി: ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാവ്‍ റിഷഭ് പന്തിനെ പ്രശംസകൊണ്ട് മൂടി മുന്‍ ഓസീസ് പേസര്‍ ബ്രെറ്റ് ലീ. റിഷഭ് പന്താണ് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവിയെന്നും ബ്രെറ്റ് ലീ പറഞ്ഞു.

എനിക്ക് റിഷഭ് പന്തിനെ ഏറെ ഇഷ്ടമാണ്. കാരണം അഹങ്കാരമില്ലാതെ തന്നെ ഏത് ബൗളര്‍ക്കെതിരെയും അപ്രതീക്ഷിത ഷോട്ടുകള്‍ കളിച്ച് അമ്പരപ്പിക്കാന്‍ റിഷഭ് പന്തിനാവും. വലിയ ഗൗരവമില്ലാതെ തമാശരൂപത്തില്‍ തന്നെ അത് കളിക്കാന്‍ റിഷഭ് പന്തിന് കഴിയും. ക്രിക്കറ്റ് താരമെന്ന നിലയില്‍ വിജയിക്കുന്നതിനുള്ള എല്ലാ ചേരുവകളുമുള്ള കളിക്കാരനാണ് റിഷഭ് പന്ത്.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് റിഷഭ് പന്തിന് നായക സ്ഥാനം നല്‍കിതിലൂടെ കുറച്ചുകൂടി ഉത്തരവാദിത്തം ഏല്‍പ്പിച്ചത് എന്തുകൊണ്ടും നന്നായി. ഞാന്‍ പന്തെറിയുമ്പോഴാണ് റിഷഭ് പന്ത് അപ്രതീക്ഷ ഷോട്ടുകള്‍ കളിക്കുന്നതെങ്കില്‍ അയാള്‍ക്കെതിരെ ഞാന്‍ ശരിക്കും ചൂടാവുമായിരുന്നു. എങ്കിലും ഇത്തരം കളിക്കാരും നമുക്ക് വേണം. കാരണം അവരാണ് ക്രിക്കറ്റിനെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുന്നത്.

പക്ഷെ അത്തരം ഷോട്ടുകള്‍ കളിക്കാനുള്ള അദ്ദേഹത്തിന്‍റെ ധൈര്യത്തെ സമ്മതിക്കുന്നു. ഇത്തവണത്തെ ഐപിഎല്ലില്‍ റിഷഭ് പന്ത്-റിക്കി പോണ്ടിംഗ് കൂട്ടുകെട്ട് മികവ് കാട്ടുമെന്നും ബ്രെറ്റ് ലീ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍