ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- മുംബൈ ഇന്ത്യന്‍സ് മത്സരഫലം പ്രവചിച്ച് ബ്രറ്റ് ലീ

By Web TeamFirst Published Sep 19, 2020, 4:49 PM IST
Highlights

ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ് മത്സരം. എന്നാല്‍ ടി20 ്ര്രകിക്കറ്റില്‍ ഒരു പ്രവചനം അസാധ്യമാണെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
 

ദുബായ്: മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉദ്ഘാടന മത്സരത്തില്‍ ഇത്തവണയും നിലവിലെ ചാംപ്യന്മാര്‍ക്കാണ് മുന്‍തൂക്കമെന്നാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ പറഞ്ഞത്. ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ് മത്സരം. എന്നാല്‍ ടി20 ക്രിക്കറ്റില്‍ ഒരു പ്രവചനം അസാധ്യമാണെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ നിരവധി പ്രതിസന്ധിഘങ്ങളെ മറികടന്നുവന്നതുകൊണ്ട് മുംബൈ ഇന്ത്യന്‍സ് ജയിക്കുമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. 

എന്നാല്‍ മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രറ്റ് ലീക്ക് മറ്റൊരു അഭിപ്രായമാണുള്ളത്. അദ്ദേഹം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പക്ഷത്താണ്. അതിന് അദ്ദേഹം നിരത്തുന്ന കാരണങ്ങളുമുണ്ട്. ''മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനാണ് സാധ്യത കൂടുതല്‍. മുംബൈയേക്കാള്‍ മികച്ച സ്പിന്‍ കരുത്ത് സിഎസ്‌കെയ്ക്കാമ്. യുഎഇയിലെ സ്ലോ പിച്ചില്‍ സ്പിന്നര്‍മാര്‍ ചെന്നൈയ്ക്ക് മുതല്‍കൂട്ടാവും. രവീന്ദ്ര ജഡേജ, മിച്ചല്‍ സാന്റ്നര്‍, ഇമ്രാന്‍ താഹിര്‍, പിയൂഷ് ചൗള എന്നിവര്‍ ലോകോത്തര ബൗളര്‍മാരാണ്. 

ഹര്‍ഭജന്‍ സിംഗിന്റെ പിന്മാറ്റം പോലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ബാധിക്കില്ല. എന്നാല്‍ മുംബൈ ഇന്ത്യന്‍സും മികച്ച ടീമാണ്. മുംബൈ ആദ്യ നാലില്‍ എത്തുമെന്ന് ഉറപ്പാണ്. കീറണ്‍ പൊള്ളാര്‍ഡ് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച ഫോമിലായിരുന്നു. രോഹിത് ശര്‍മയുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലൊ. ജസ്പ്രീത് ബൂമ്രയ്‌ക്കൊപ്പം ട്രന്റ് ബോള്‍ട്ട് കൂടിചേരുമ്പോള്‍ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റും കരുത്ത് കാണിക്കും. എന്നാല്‍ സീനിയര്‍ സ്പിന്നര്‍മാരുടെ അഭാവം മുംബൈ നിരയിലുണ്ട്. അത് കാര്യമായി രോഹിത് ശര്‍മയേയും സംഘത്തേയം ബാധിക്കും. ലസിത് മലിംഗയുടെ അഭാവം മുംബൈക്ക് തിരിച്ചടിയാവും.'' ലീ പറഞ്ഞുനിര്‍ത്തി.

click me!