മൂന്ന്‌ വിക്കറ്റ് നഷ്ടം; ഹൈദരാബാദിനെതിരെ സ്‌കോര്‍ പിന്തുടരുന്ന ചെന്നൈക്ക് തകര്‍ച്ചയോടെ തുടക്കം

By Web TeamFirst Published Oct 2, 2020, 10:10 PM IST
Highlights

ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ചെന്നൈ ആറ് ഓവറില്‍ മൂന്നിന് 36 എന്ന നിലയിലാണ്.
 

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ 164റണ്‍സ് പിന്തുടരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പതിഞ്ഞ തുടക്കം. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ചെന്നൈ ആറ് ഓവറില്‍ മൂന്നിന് 36 എന്ന നിലയിലാണ്. ഷെയ്ന്‍ വാട്‌സണണ്‍ (1), അമ്പാട്ടി റായുഡു (8), ഫാഫ് ഡു പ്ലെസിസ് (22) എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്. ഭുവനേശ്വര്‍ കുമാര്‍, എന്‍ നടരാജന്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. കേദാര്‍ ജാദവ് (3), ധോണി (2) എന്നിവരാണ് ക്രീസില്‍.

തുടക്കം മുതല്‍ ബുദ്ധിമുട്ടിയാണ് വാട്‌സണ്‍ കളിച്ചത്. ആദ്യ ഓവറില്‍ ഭുവിയെ നേരിട്ട വാട്‌സണ്‍ ഒരു റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. മൂന്നാം ഓവറില്‍ അടുത്ത ഓവര്‍ എറിയാനെത്തിയപ്പോള്‍ വാട്‌സണ്‍ ഇന്ത്യന്‍ പേസര്‍ക്ക് മുന്നില്‍ കീഴടങ്ങി. മുന്‍ ഓസീസ് താരത്തിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു. റായുഡുവിനും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. നടരാജന്റെ മനോഹരമായ ഒരു പന്തില്‍ ബൗള്‍ഡായി. ഡുപ്ലെസി റണ്ണൗട്ടാവുകയായിരുന്നു. 

നേരത്തെ, തുടക്കം മോശമായെങ്കിലും പ്രിയം ഗാര്‍ഗ് (26 പന്തില്‍ പുറത്താവാതെ 51), അഭിഷേക് ശര്‍മ (31) എന്നിവരുടെ ഇന്നിങ്‌സാണ് ഹൈദരാബാദിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഡേവിഡ് വാര്‍ണര്‍ (28), മനീഷ് പാണ്ഡെ (29) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ജോണി ബെയര്‍സ്‌റ്റോ (0), കെയ്ന്‍ വില്യംസണ്‍ (9) എന്നിവര്‍ നിരാശപ്പെടുത്തി. അബ്ദുള്‍ സമദ് (8) പുറത്താവാതെ നിന്നു. ചെന്നൈയ്ക്ക് വേണ്ടി ദീപക് ചാഹര്‍ രണ്ട് വിക്കറ്റ് വീഴ്്ത്തി. സാം കറന്‍, ഷാര്‍ദുള്‍ ഠാകൂര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. 

ഇന്നത്തെ മത്സരത്തോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളെന്ന റെക്കോഡ് ധോണി സ്വന്തമാക്കി. 194 മത്സരങ്ങള്‍ ധോണി പൂര്‍ത്തിയാക്കി. ചെന്നൈയുടെ തന്നെ സുരേഷ് റെയ്‌നയുടെ റെക്കോഡാണ് ധോണി മറികടന്നത്.

click me!