Latest Videos

ഗുജറാത്ത് ടൈറ്റന്‍സിന് മുട്ടിടിക്കും! ഐപിഎല്‍ ഫൈനലുകളില്‍ ധോണി വേറെ ലെവലാണ്; കണക്കുകള്‍

By Web TeamFirst Published May 28, 2023, 2:15 PM IST
Highlights

അഞ്ചാം കിരീടമാണ് ചെന്നൈ ലക്ഷ്യമിടുന്നത്. അദ്ദേഹത്തിന്റെ 250-ാം ഐപിഎല്‍ മത്സരം കൂടിയാണിത്. നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ് ധോണി. ഐപിഎല്‍ ഫൈനലുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന അഞ്ചാമത്തെ താരം കൂടിയാണ് ധോണി.

അഹമ്മദാബാദ്: എം എസ് ധോണിക്ക് കീഴില്‍ ഒരിക്കല്‍കൂടി ഐപിഎല്‍ ഫൈനലിനിറങ്ങുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. അവരുടെ പത്താം ഐപിഎല്‍ ഫൈനലാണിത്. വൈകിട്ട് 7.30ന് അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് ചെന്നൈയുടെ എതിരാളി. ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനെ തകര്‍ത്താണ് ചെന്നൈ കലാശപ്പോരിന് യോഗ്യത നേടിയത്. ഗുജറാത്ത് രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനേയും മറികടന്നു.

അഞ്ചാം കിരീടമാണ് ചെന്നൈ ലക്ഷ്യമിടുന്നത്. അദ്ദേഹത്തിന്റെ 250-ാം ഐപിഎല്‍ മത്സരം കൂടിയാണിത്. നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ് ധോണി. ഐപിഎല്‍ ഫൈനലുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന അഞ്ചാമത്തെ താരം കൂടിയാണ് ധോണി. 180 റണ്‍സാണ് ധോണിയുടെ അക്കൗണ്ടില്‍. സുരേഷ് റെയ്‌ന (249), ഷെയ്ന്‍ വാട്‌സണ്‍ (236), രോഹിത് ശര്‍മ (183), മുരളി വിജയ് (181) എന്നിവരാണ് മറ്റുതാരങ്ങള്‍. ഫൈനലുകളില്‍ ക്യാപ്റ്റനായി മാത്രം 170 റണ്‍സും ധോണി നേടിയിട്ടുണ്ട്.

ഫൈനലുകളില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്ത വിക്കറ്റ് കീപ്പറും ധോണി തന്നെ. ആറ് ക്യാച്ചുകള്‍ ധോണിയെടുത്തു. ക്വിന്റണ്‍ ഡി കോക്ക് (4), കമ്രാന്‍ അക്മല്‍ (2), ദിനേശ് കാര്‍ത്തിക് (2) എന്നിവര്‍ പിന്നില്‍. ഏറ്റവും കൂടുതല്‍ ഫൈനലുകകള്‍ കളിക്കുന്ന ക്യാപ്റ്റനും ധോണി തന്നെ. രോഹിത് ശര്‍മ (5), ഗൗതം ഗംഭീര്‍, ഹാര്‍ദിക് പാണ്ഡ്യ (2) എന്നിവരാണ് മറ്റുക്യാപ്റ്റന്‍മാര്‍. 

പൃഥ്വി ഷാ സൂപ്പര്‍ താരമെന്ന് സ്വയം കരുതുന്നു, ഗില്‍ അങ്ങനെയല്ല; രൂക്ഷ വിമര്‍ശനവുമായി മുന്‍ പരിശീലകന്‍

സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈയെ അഞ്ച് വിക്കറ്റിന് തോല്‍പിച്ച് ജൈത്രയാത്ര തുടങ്ങിയ ഹാര്‍ദിക്കിന്റെ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫിലെത്തിയത് പോയന്റ് പട്ടികയില്‍ ഒന്നാമന്‍മാരായാണ്. അഹമ്മദാബാദിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കിരീടം നിലനിര്‍ത്താനാണ് ടൈറ്റന്‍സ് ഇറങ്ങുന്നതെങ്കില്‍ അഞ്ചാം കിരീടം നേടി മുംബൈക്കൊപ്പമെത്തുകയെന്നതാണ് ചെന്നൈയുടെ ലക്ഷ്യം.

click me!