Latest Videos

മഞ്ഞക്കടലില്‍ കോണ്‍വെ- ഗെയ്കവാദ് സഖ്യം നിറഞ്ഞാടി! ഡല്‍ഹിക്കെതിരെ ചെന്നൈക്ക് കൂറ്റന്‍ സ്‌കോര്‍

By Web TeamFirst Published May 20, 2023, 5:16 PM IST
Highlights

ടോസ് നേടിയ ചെന്നൈ നായകന്‍ എം എസ് ധോണി ബാറ്റിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു. അവസാന മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നും വരുത്താതെയാണ് ചെന്നൈ ഇറങ്ങുന്നത്. ഡല്‍ഹിയാവട്ടെ ലളിത് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തി. 

ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കൂറ്റന്‍ സ്‌കോര്‍. ഡെവോണ്‍ കോണ്‍വെയും (51 പന്തില്‍ 87), റിതുരാജ് ഗെയ്കവാദും (50 പന്തില്‍ 79) തകര്‍ത്താടിയപ്പോല്‍ ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സുയര്‍ത്തി. നേരത്തെ, ടോസ് നേടിയ ചെന്നൈ നായകന്‍ എം എസ് ധോണി ബാറ്റിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു. അവസാന മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നും വരുത്താതെയാണ് ചെന്നൈ ഇറങ്ങുന്നത്. ഡല്‍ഹിയാവട്ടെ ലളിത് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തി. 

ഗംഭീര തുടക്കമായിരുന്നു ചെന്നൈക്ക് ഒന്നാം വിക്കറ്റില്‍ കോണ്‍വെ- റിതുരാജ് സഖ്യം 141 റണ്‍സാണ് കൂട്ടിചേര്‍ത്തത്. പവര്‍പ്ലേയില്‍ അക്രമിച്ച കളിച്ച ഗെയ്കവാദ് ഏഴ് സിക്‌സും മൂന്ന് സിക്‌സും നേടി. ചേതന്‍ സക്കറിയയാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാമതായി ക്രീസിലെത്തിയ ശിവം ദുബെ (9 പന്തില്‍ 22)- കോണ്‍വെയ്‌ക്കൊപ്പം 54 റണ്‍സ് കൂട്ടിചേര്‍ത്തു. മൂന്ന് സിക്‌സ് നേടിയെ ദുബെയെ ഖലീല്‍ അഹമ്മദ് പുറത്താക്കി. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 195 റണ്‍സുണ്ടായിരുന്നു. ഇതേ സ്‌കോറില്‍ കോണ്‍വെയും വീണു. മൂന്ന് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോണ്‍വെയുടെ ഇന്നിംഗ്‌സ്. അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജ (7 പന്തില്‍ 20)- എം എസ് ധോണി (4 പന്തില്‍ 5)  സഖ്യം സ്‌കോര്‍ 200 കടത്തി.

ചെന്നൈക്ക് നിര്‍ണായകമാണ് ഇന്നത്തെ പോരാട്ടം. 15 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ചെന്നൈക്ക് ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. ഡല്‍ഹി നേരത്തെ തന്നെ പ്ലേഓഫ് കാണാതെ പുറത്തായതിനാല്‍ അഭിമാനപോരാട്ടം മാത്രമാണിത്. ഇന്ന് ജയിച്ചാല്‍ പോയന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായി ചെന്നൈക്ക് ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനെ നേരിടാം. തോറ്റാല്‍ നാളെ നടക്കുന്ന മുംബൈ ഇന്ത്യന്‍സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ഗുജറാത്ത് ടൈറ്റന്‍സ് മത്സരഫലങ്ങള്‍ കാത്തിരിക്കണം. 

നേട്ടങ്ങളുടെ മഴ പെയ്യിച്ച് റിതുരാജ്- കോണ്‍വെ സഖ്യം; ബ്രണ്ടന്‍ മക്കല്ലവും ഡ്വെയ്ന്‍ സ്മിത്തുമെല്ലാം പിന്നില്‍

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ, അജിന്‍ക്യ രഹാനെ, അമ്പാട്ടി റായുഡു, ശിവം ദുബെ, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി, ദീപക് ചാഹര്‍, തുഷാര്‍ ദേഷ്പാണ്ഡെ, മഹീഷ് തീക്ഷണ. 

ഡല്‍ഹി കാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍, ഫിലിപ് സാള്‍ട്ട്, റിലീ റൂസ്സോ, യഷ് ദുള്‍, അമന്‍ ഹക്കീം ഖാന്‍, അക്‌സര്‍ പട്ടേല്‍, ലളിത് യാദവ്, കുല്‍ദീപ് യാദവ്, ചേതന്‍ സക്കറിയ, ഖലീല്‍ അഹമ്മദ്, ആന്റിജ് നോര്‍ജെ.
 

click me!