ജഡേജയുടെ പന്തില്‍ സൂര്യ പുറത്തായതിന് പിന്നാലെ മുംബൈയുടെ മുറിവില്‍ മുളകുപുരട്ടുന്ന ട്വീറ്റുമായി ചെന്നൈ

Published : May 06, 2023, 06:49 PM IST
ജഡേജയുടെ പന്തില്‍ സൂര്യ പുറത്തായതിന് പിന്നാലെ മുംബൈയുടെ മുറിവില്‍ മുളകുപുരട്ടുന്ന ട്വീറ്റുമായി ചെന്നൈ

Synopsis

സൂര്യകുമാര്‍ യാദവിനെതിരെ ജഡേജക്കുള്ള മികച്ച റെക്കോര്‍ഡ് കണക്കിലെടുത്തായിരുന്നു ഇത്. ഐപിഎല്ലില്‍ ഇതിന് മുമ്പ് രണ്ട് തവണ ജഡേജയുടെ പന്തില്‍ സൂര്യകുമാര്‍ പുറത്തായിട്ടുണ്ട്.

ചെന്നൈ: ഐപിഎല്ലില്‍ ന്നൈ സൂപ്പര്‍ കിംഗ്സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് തുടക്കത്തിലെ തകര്‍ന്നടിഞ്ഞപ്പോള്‍ പ്രതീക്ഷ നല്‍കിയത് സൂര്യകുമാര്‍ യാദവും നെഹാല്‍ വധേരയും ചേര്‍ന്നായിരുന്നു. പവര്‍ പ്ലേ പിന്നിടും മുമ്പ് 14-3ലേക്ക് കൂപ്പുകുത്തിയ മുംബൈയെ ഇരുവരും ചേര്‍ന്നാണ് 50 കടത്തിയത്. ക്രിസിലെത്തിയപാടെ തകര്‍പ്പന്‍ ഷോട്ടുകളുമായി കളം നിറഞ്ഞ സൂര്യകുമാര്‍ ചെന്നൈക്ക് ഭീഷണിയായി വളരുന്നതിനിടെയാണ് ചെന്നൈ നായകന്‍ എം എസ് ധോണി രവീന്ദ്ര ജഡേജയെ പന്തെറിയാന്‍ വിളിച്ചത്.

സൂര്യകുമാര്‍ യാദവിനെതിരെ ജഡേജക്കുള്ള മികച്ച റെക്കോര്‍ഡ് കണക്കിലെടുത്തായിരുന്നു ഇത്. ഐപിഎല്ലില്‍ ഇതിന് മുമ്പ് രണ്ട് തവണ ജഡേജയുടെ പന്തില്‍ സൂര്യകുമാര്‍ പുറത്തായിട്ടുണ്ട്. ഇത്തവണയും ഇരുവരും തമ്മിലുള്ള പോരാട്ടത്തില്‍ ജഡേജ തന്നെയായിരുന്നു ജയിച്ചത്. 22 പന്തില്‍ 26 റണ്‍സെടുത്ത് അപായ സൂചന നല്‍കിയ സൂര്യയെ ജഡേജ പതിനൊന്നാം ഓവറില്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. പിച്ച് ചെയ്ത് അതിവേഗം അകത്തേക്ക് തിരിഞ്ഞ പന്തില്‍ കട്ട് ഷോട്ട് കളിക്കാന്‍ ശ്രമിച്ച സൂര്യകുമാര്‍ ബൗള്‍ഡാവുകയായിരുന്നു.

സൂര്യ പുറത്തായതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്സ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇട്ട ട്വീറ്റ് മുംബൈയുടെ മുറിവില്‍ മുളകു പുരുട്ടുന്നതുപോലെയായി. കാലാവസ്ഥാ അറിയിപ്പ്, ആകാശത്ത് മേഘാവൃതമല്ലെന്നായിരുന്നു ചെന്നൈയുടെ ട്വീറ്റ്. മറ്റെല്ലാ ബൗളര്‍മാരെയും ഗ്രൗണ്ടിന് നാലു പാടും പറത്തുന്ന സൂര്യക്ക് ഐപിഎല്ലില്‍ ജഡേജക്കെതിരെ അത്ര മികച്ച റെക്കോര്‍ഡല്ല ഉള്ളത്. ജഡേജക്കെതിരെ ഇതുവരെ നേരിട്ട 59 പന്തില്‍ 45 റണ്‍സെ സൂര്യക്ക് അടിച്ചെടുക്കാനായിട്ടുള്ളു. മൂന്ന് തവണ പുറത്താവുകയും ചെയ്തു. ജഡേജക്കെതിരെ 28 ഡോട്ട് ബോളുകള്‍ കളിച്ച സൂര്യയുടെ പ്രഹരശേഷിയാകട്ടെ 76.27 മാത്രമാണ്.

PREV
Read more Articles on
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍