തീക്കാറ്റായി ഷമി; കിംഗ്‌സ് ഇലവനെതിരെ ഡല്‍ഹി കാപിറ്റല്‍സിന്റെ തുടക്കം തകര്‍ച്ചയോടെ

By Web TeamFirst Published Sep 20, 2020, 8:02 PM IST
Highlights

ശിഖര്‍ ധവാന്‍ (0), പൃഥ്വി ഷാ (5), ഷിംറോണ്‍ ഹെറ്റ്മയേര്‍ () എന്നിവരുടെ വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. ധവാന്‍ റണ്ണൗട്ടാവുകയായിരുന്നു.

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിംഗ്്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ തുടക്കം പരുങ്ങലോടെ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 6 ഓവറില്‍ മൂന്നിന് 23 എന്ന നിലയിലാണ്. ശിഖര്‍ ധവാന്‍ (0), പൃഥ്വി ഷാ (5), ഷിംറോണ്‍ ഹെറ്റ്മയേര്‍ () എന്നിവരുടെ വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. ധവാന്‍ റണ്ണൗട്ടാവുകയായിരുന്നു. പൃഥ്വി ഷായെ മുഹമ്മദ് ഷമി പുറത്താത്താക്കി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (4), ഋഷഭ് പന്ത് (5) എന്നിവരാണ് ക്രീസില്‍.

രണ്ടാം ഓവറില്‍ സ്‌കോര്‍ബോര്‍ഡില്‍ ആറ് റണ്‍സ് മാത്രമുള്ളപ്പോള്‍ ധവാന്‍ റണ്ണൗട്ടായി മടങ്ങി. നാലാം ഓവറിന്റെ മൂന്നാം പന്തില്‍ ഷമിക്കെതിരെ വലിയ ഷോട്ടിന് ശ്രമിച്ച പൃഥ്വിക്കും പിഴച്ചു. മിഡ് ഓണില്‍ ക്രിസ് ജോര്‍ദാനായിരുന്നു ക്യാച്ച്. അതേ ഓവറിന്റെ അവസാന പന്തില്‍ ഹെറ്റ്മയേറും ഷമിക്ക് മുന്നില്‍ കീഴടങ്ങി. കൂറ്റനടിക്കുള്ള ശ്രമത്തിനിടെ എക്‌സ്ട്രാ കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന മായങ്ക് അഗര്‍വാളിന്റെ കൈകളിലേക്ക്. 

നേരത്തെ ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ഫീല്‍ഡിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. വെറ്ററന്‍ താരം ക്രിസ് ഗെയ്ല്‍ ഇല്ലാതെയാണ് പഞ്ചാബ് ഇറങ്ങിയത്. ഗ്ലെന്‍ മാക്‌സ്‌വെല്‍, നിക്കോളാസ് പൂരന്‍, ക്രിസ് ജോര്‍ദാന്‍, ഷെല്‍ഡണ്‍ കോട്ട്രല്‍ എന്നിവരാണ് പഞ്ചാബിലെ ഓവര്‍സീസ് താരങ്ങള്‍. ഷിംറോണ്‍ ഹെറ്റ്മയേര്‍, കഗിസോ റബാദ, മാര്‍കസ് സ്‌റ്റോയിനിസ്, നോര്‍ജെ എന്നീ ഓവര്‍സീസ് താരങ്ങള്‍ ഡല്‍ഹി നിരയില്‍ കളിക്കും.

ഡല്‍ഹി കാപിറ്റല്‍സ്: ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്മയേര്‍, മാര്‍കസ് സ്റ്റോയിനിസ്, കഗിസോ റബാദ, അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, മോഹിത് ശര്‍മ, ആന്റിച്ച് നോര്‍ജെ.

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മായങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍, സര്‍ഫറാസ് ഖാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, നിക്കോളാസ് പൂരന്‍, കൃഷ്ണപ്പ ഗൗതം, ക്രിസ് ജോര്‍ദാന്‍, ഷെല്‍ഡണ്‍ കോട്ട്രല്‍ മുഹമ്മദ് ഷമി, രവി ബിഷ്‌ണോയ്.

click me!