അന്ന് വേഗം പോരെന്നും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനറിയില്ലെന്നും പറഞ്ഞ് രഹാനെയെ ധോണി ഒഴിവാക്കിയെന്ന് സെവാഗ്

Published : Apr 09, 2023, 06:41 PM IST
അന്ന് വേഗം പോരെന്നും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനറിയില്ലെന്നും പറഞ്ഞ് രഹാനെയെ ധോണി ഒഴിവാക്കിയെന്ന് സെവാഗ്

Synopsis

കളിക്കാര്‍ക്ക് ആത്മവിശ്വാസം പകരാന്‍ ക്യാപ്റ്റനാവണം. പക്ഷെ എനിക്ക് ചോദിക്കാനുള്ളത് ധോണിയോടാണ്. ധോണി ഇന്ത്യന്‍ ക്യാപ്റ്റാനായിരുന്നപ്പോള്‍ രഹാനെയെ ടീമില്‍ നിലനിര്‍ത്തിയില്ല.രഹാനെക്ക് വേഗം പോരെന്നും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനാവില്ലെന്നും പറഞ്ഞായിരുന്നു ഇത്. എന്നാലിപ്പോള്‍ പരിചയസമ്പനന്നായ കളിക്കാരനെ ആവശ്യമായി വന്നപ്പോള്‍ ധോണി രഹാനെയെ ആശ്രയിച്ചുവെന്നും സെവാഗ്

മുംബൈ: ഐപിഎല്ലില്‍ മുബൈ ഇന്ത്യന്‍സിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് തുടര്‍ച്ചയായ രണ്ടാം ജയം കുറിച്ചപ്പോള്‍ വെടിക്കെട്ട് ഇന്നിംഗ്സുമായി ചെന്നൈക്ക് ജയമൊരുക്കിയത് അജിങ്ക്യാ രഹാനെയുടെ ഇന്നിംഗ്സായിരുന്നു.വണ്‍ ഡൗണായി ക്രീസിലെത്തി 27 പന്തില്‍ 61 റണ്‍സെടുത്ത രഹാനെയുടെ വെടിക്കെട്ടിന് മുമ്പിലാണ് മുംബൈയുടെ പ്രതീക്ഷകള്‍ പൊലിഞ്ഞത്.

എന്നാല്‍ ഇതേ രഹാനെയെ ഇന്ത്യന്‍ ടീമിലായിരുന്നപ്പോള്‍ ബാറ്റിംഗിന് വേഗതയില്ലെന്ന കാരണത്താല്‍ നായകനായിരുന്ന ധോണി ഒഴിവാക്കിയതാണെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ഐപിഎല്ലില്‍ ടീമില്‍ രഹാനെയെ ടീമിലെടുത്ത ധോണി എന്തുകൊണ്ടാണ് ഇന്ത്യന്‍ ടീമിലായിരുന്നപ്പോള്‍ രഹാനെക്ക് കളിക്കാന്‍ അവസരം നല്‍കാതിരുന്നതെന്നും സെവാഗ് ക്രിക് ബസിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

ധോണിക്ക് കീഴിലാണ് രഹാനെ തന്‍റെ കരിയറിന്‍റെ ഭൂരിഭാഗവും കളിച്ചത്.  ഏകദിന ടീമിലെ സ്ഥിരാംഗമായിരുന്ന രഹാനെയെ ബാറ്റിംഗ് വേഗതയില്ലെന്ന കാരണത്താലാണ് ഒഴിവാക്കിയത്. 2017ലാണ് ധോണി നായകസ്ഥാനംം രാജിവെച്ച് വിരാട് കോലി നായകനായത്. എന്നിട്ടും രഹാനെക്ക് ടീമില്‍ സ്ഥിരമാവാന്‍ കഴിഞ്ഞില്ല. അന്ന് വേഗതയില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയ രഹാനെയെ ഇപ്പോള്‍ ധോണി ഐപിഎല്‍ ടീമിലെടുത്തതില്‍ തനിക്ക് അത്ഭുതമുണ്ടെന്നും സെവാഗ് പറഞ്ഞു.

ഉമ്രാൻ മാലിക്കിനെ വെല്ലാൻ ഒത്ത എതിരാളി! ഐപിഎല്‍ സീസണിലെ ഏറ്റവും വേഗമേറിയ പന്ത്, വരവറിയിച്ച് ലോക്കി

കളിക്കാര്‍ക്ക് ആത്മവിശ്വാസം പകരാന്‍ ക്യാപ്റ്റനാവണം. പക്ഷെ എനിക്ക് ചോദിക്കാനുള്ളത് ധോണിയോടാണ്. ധോണി ഇന്ത്യന്‍ ക്യാപ്റ്റാനായിരുന്നപ്പോള്‍ രഹാനെയെ ടീമില്‍ നിലനിര്‍ത്തിയില്ല.രഹാനെക്ക് വേഗം പോരെന്നും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനാവില്ലെന്നും പറഞ്ഞായിരുന്നു ഇത്. എന്നാലിപ്പോള്‍ പരിചയസമ്പനന്നായ കളിക്കാരനെ ആവശ്യമായി വന്നപ്പോള്‍ ധോണി രഹാനെയെ ആശ്രയിച്ചുവെന്നും സെവാഗ് പറഞ്ഞു.

ഐപിഎല്ലിന് മുമ്പ് രഹാനെയോട് സംസാരിച്ചിരുന്നുവെന്നും അവസരം കിട്ടുമ്പോള്‍ ആസ്വദിച്ചു കളിക്കണമെന്ന് ഉപദേശിച്ചുവെന്നും സെവാഗ് പറഞ്ഞു. ആദ്യ മത്സരത്തിലൊന്നും നിനക്ക് അവസരം ലഭിക്കില്ല. എന്നാല്‍ അവസരം ലഭിക്കുമ്പോള്‍ സമ്മര്‍ദ്ദമില്ലാതെ നിന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കണമെന്ന് രഹാനെയോട് പറഞ്ഞിരുന്നുവെന്നും സെവാഗ് പറഞ്ഞു.

2016ലാണ് രഹാനെക്ക് ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമായത്. ധോണിയായിരുന്നു അന്ന് ഇന്ത്യന്‍ നായകന്‍. 2016ലെ ടി20 ലോകകപ്പ് സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ രഹാനെ ടി20 ടീമില്‍ നിന്ന് പുറത്തായി. എന്നാല്‍ ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ രഹാനെയെ 50 ലക്ഷം രൂപക്ക് ചെന്നൈ ടീമിലെടുക്കുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍