ദ എലഫെന്‍റ് വിസ്പേഴ്സിലെ ബൊമ്മനും ബെല്ലിക്കുമൊപ്പം സമയം പങ്കിട്ട് ധോണി! സിഎസ്കെയുടെ ആദരം വേറെ- വീഡിയോ

Published : May 10, 2023, 08:37 PM IST
ദ എലഫെന്‍റ് വിസ്പേഴ്സിലെ ബൊമ്മനും ബെല്ലിക്കുമൊപ്പം  സമയം പങ്കിട്ട് ധോണി! സിഎസ്കെയുടെ ആദരം വേറെ- വീഡിയോ

Synopsis

മത്സരത്തിന് മുമ്പ്, സിഎസ്‌കെ താരങ്ങള്‍ പരിശീലനം നടത്തുമ്പോള്‍ തന്നെ സിനിമ പ്രവര്‍ത്തകര്‍ ഗ്രൗണ്ടിലെത്തിയിരുന്നു. പിന്നാലെ ധോണിയുമായി സംസാരിച്ചു.

ചെന്നൈ: ഓസ്‌കാര്‍ പുരസ്‌കാരം നേടിയ 'ദി എലിഫന്റ് വിസപറേഴ്സ്' എന്ന് ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയരായ ബൊമ്മന്‍- ബെല്ലി ദമ്പതികള്‍ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ആദരം. ക്യാപ്റ്റന്‍ എം എസ് ധോണിക്കൊപ്പം അല്‍പ സമയം പങ്കിടാനും ഇരുവര്‍ക്കുമായി. സംവിധായക കാര്‍ത്തികി ഗോണ്‍സാല്‍വസ് ഇരുവര്‍ക്കും ഒപ്പം ഉണ്ടായിരുന്നു.

മത്സരത്തിന് മുമ്പ്, സിഎസ്‌കെ താരങ്ങള്‍ പരിശീലനം നടത്തുമ്പോള്‍ തന്നെ സിനിമ പ്രവര്‍ത്തകര്‍ ഗ്രൗണ്ടിലെത്തിയിരുന്നു. പിന്നാലെ ധോണിയുമായി സംസാരിച്ചു. ധോണി അവര്‍ക്ക് പ്രത്യേകം ഒപ്പിട്ട സിഎസ്‌കെ ജഴ്‌സി സമ്മാനിക്കുകയും ചെയ്തു. തുടര്‍ന്ന് ഡല്‍ഹിക്കെതിരായ മത്സരത്തിന് മുന്നോടിയായി സിഎസ്‌കെ പ്രത്യേക അനുമോദനവും നല്‍കി. 

ഇതിന്റെ വീഡിയോയും ചിത്രങ്ങളും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ടു. വീഡിയോ കാണാം... 

അതേസമയം, ഡല്‍ഹി കാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പ്ലേ ഓഫ് ഉറപ്പിക്കാനാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇറങ്ങുന്നതെങ്കില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താാനണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിറങ്ങുന്നത്. 11 കളിയില്‍ 13 പോയന്റുമായി രണ്ടാം സ്ഥാനത്താണ് ധോണിയുടെ ചെന്നൈ. എട്ട് പോയന്റുള്ള ഡല്‍ഹി അവസാന സ്ഥാനത്തും. ഇനിയുള്ള നാലുകളിയും ജയിച്ചാലേ ഡല്‍ഹിക്ക് പ്ലേ ഓഫ് സാധ്യതയുള്ളൂ. 

അവസാന രണ്ടുകളിയും ജയിച്ച ഡല്‍ഹി അവസാനം കളിച്ച അഞ്ചില്‍ നാലു കളികളും ജയിച്ചു. ചെന്നൈയാകട്ടെ അവസാനം കളിച്ച അഞ്ച് കളികളില്‍ രണ്ടെണ്ണം തോറ്റപ്പോള്‍ ലഖ്‌നൗവിനെതിരായ മത്സരം മഴമൂലം പൂര്‍ത്തിയാക്കാനായില്ല. പ്ലേ ഓഫ് ബെര്‍ത്തിനായി മൂന്ന് മുതല്‍ 10വരെ സ്ഥാനങ്ങളിലുള്ളവര്‍ മത്സരിക്കുന്നതിനാല്‍ വെറും ജയമല്ല, ണ്‍നിരക്ക് ഉയര്‍ത്തിയുള്ളൊരു വമ്പന്‍ ജയം ലക്ഷ്യമിട്ടാണ് ചെപ്പോക്കില്‍ ഡല്‍ഹി ഇറങ്ങുന്നത്. പക്ഷെ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ അടക്കമുള്ളവരുടെ സ്ഥിരതയില്ലായ്മ ഇപ്പോഴും ഡല്‍ഹിക്ക് മുമ്പില്‍ പ്രതിസന്ധിയായി തുടരുന്നു.

ധോണിയുടെ പേര് വിളിച്ചതേയുള്ളൂ; തല പൊട്ടിപ്പോകുന്ന ശബ്‌ദത്തില്‍ ഇരമ്പി 'തല' ഫാന്‍സ്- വീഡിയോ

PREV
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍