സ്വന്തം തട്ടകത്തിൽ പോലും രക്ഷയില്ല! മുഴങ്ങിയത് കോലി... കോലി ചാന്‍റ്, ഉടൻ തന്നെ മറുപടി നൽകി നവീൻ ഉള്‍ ഹഖ്

Published : May 17, 2023, 05:20 PM ISTUpdated : May 18, 2023, 12:27 AM IST
സ്വന്തം തട്ടകത്തിൽ പോലും രക്ഷയില്ല! മുഴങ്ങിയത് കോലി... കോലി ചാന്‍റ്, ഉടൻ തന്നെ മറുപടി നൽകി നവീൻ ഉള്‍ ഹഖ്

Synopsis

മുംബൈ ഇന്ത്യന്‍സിനെതിരെ വിരാട് കോലി പുറത്തായതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയുമായി നവീന്‍ രംഗത്ത് വന്നിരുന്നു

ലഖ്നൗ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നിര്‍ണായക മത്സരത്തില്‍ ടീം വിജയം നേടിയെങ്കിലും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് താരം നവീൻ ഉള്‍ ഹഖിന് നിരാശയുടെ ദിവസമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്‌നൗ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടാന്‍ സാധിച്ചത്. അവസാന ഓവറുകളില്‍ ടിം ഡേവിഡ് (19 പന്തില്‍ 32) ആഞ്ഞ് ശ്രമിച്ചെങ്കിലും വിജയലക്ഷ്യം മറകടക്കാനായില്ല.

മത്സരത്തില്‍ നവീന്‍ എറിഞ്ഞ 19-ാം ഓവര്‍ ഏറെ നിര്‍ണായകമായിരുന്നു. പന്തെറിയാനെത്തുമ്പോള്‍ 12 പന്തില്‍ 30 ണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍, നവീന്‍ ആ ഓവറില്‍ 19 റണ്‍സ് വഴങ്ങി. രണ്ട് സിക്‌സും ഒരു നോബോള്‍ ഫോറും താരം വിട്ടുകൊടുത്തു. എന്നാല്‍, അവസാന ഓവറില്‍ മൊഹ്സിൻ ഖാൻ ഗംഭീര പ്രകടനം കാഴ്ചവച്ചോടെ വിജയം ലഖ്നൗ പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍, സ്വന്തം ടീം ഗ്രൗണ്ടില്‍ പോലും 'കോലി... കോലി' ചാന്‍റ്  കേള്‍ക്കാനായിരുന്നു നവീന്‍റെ വിധി.

ആര്‍സിബി താരം വിരാട് കോലിയുമായുള്ള ഉരസിനെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ തുടരുന്നതിനിടെയാണ് ഈ ചാന്‍റുകള്‍ ലഖ്നൗവില്‍ മുഴങ്ങിയത്. നവീൻ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ഗാലറില്‍ കോലി... കോലി എന്ന ചാന്‍റ് ഉയര്‍ന്നത്. ഇതിനോട് നവീൻ പ്രതികരിക്കുകയും ചെയ്തു. നിങ്ങള്‍ വിളിച്ചോളൂ എന്ന അര്‍ഥത്തില്‍ കൈ കൊണ്ട് നവീൻ ആക്ഷൻ കാണിക്കുകയായിരുന്നു. അതേസമയം, മത്സരശേഷം നവീന്‍ ഉള്‍ ഹഖിന് ട്രോള്‍ ചെയ്യപ്പെടുന്നുമുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റേയും വിരാട് കോലിയുടേയും ആരാധകരാണ് ലഖ്‌നൗ പേസര്‍ക്കെതിരെ തിരിഞ്ഞത്.

കോലിയും നവീനും നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിന് മറുപടിയുമായിട്ടാണ് ആരാധകരെത്തിയത്. മുംബൈ ഇന്ത്യന്‍സിനെതിരെ വിരാട് കോലി പുറത്തായതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയുമായി നവീന്‍ രംഗത്ത് വന്നിരുന്നു. മത്സരം കണ്ടുകൊണ്ടിരിക്കുന്ന ടിവിക്ക് മുന്നില്‍ മാമ്പഴങ്ങള്‍ വച്ച്, 'മധുരമുള്ള മാമ്പഴങ്ങള്‍' എന്ന കുറിപ്പോടെയാണ് നവീന്‍ സ്‌റ്റോറി പങ്കുവച്ചത്. ഇതിനുള്ള മറുപടിയായാണ് ട്രോളുകള്‍ നിറഞ്ഞത്. 

തല വഴി മാല വരെ ഊരി പറന്നു! ആ വിക്കറ്റ് അത്രമേല്‍ പ്രധാനം, ബമ്പര്‍ അടിച്ച പോലെ ആഘോഷം, വൈറല്‍ വീഡിയോ

PREV
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍