Latest Videos

നിങ്ങള്‍ക്കവനെ ഉപയോഗിക്കാനറിയില്ല! ഉമ്രാനെ കളിപ്പിക്കാത്തതില്‍ ഹൈദരാബാദിനെ തുറന്നടിച്ച് യൂസഫ് പത്താന്‍

By Web TeamFirst Published May 19, 2023, 9:00 PM IST
Highlights

കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ സണ്‍റൈസേഴ്‌സ് ഉമ്രാന് അവസരം നല്‍കിയിട്ടില്ല. ഏറ്റവുമൊടുവില്‍ ഏപ്രില്‍ 29ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഒരോവറില്‍ 22 റണ്‍സ് വഴങ്ങിയ ശേഷം ഉമ്രാനെ ടീം പരിഗണിച്ചിട്ടേയില്ല.

ഹൈദരാബാദ്: ഈ ഐപിഎല്‍ സീസണില്‍ അത്ര മികച്ചതായിരുന്നില്ല സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്കിന്റെ പ്രകടനം. ഏഴ് മത്സരങ്ങളില്‍ മാത്രമാണ് താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചത്. 102 പന്തുകള്‍ എറിഞ്ഞ താരം ആകെ വഴങ്ങിയത് 176 റണ്‍സാണ്. അഞ്ച് വിക്കറ്റുകള്‍ നേടി. 32 റണ്‍സിന് രണ്ട് വിക്കറ്റ് നേടിയാണ് ഏറ്റവും മികച്ച പ്രകടനം. 35.20 ശരാശരിയും 10.35 എക്കോണമിയുമാണ് ഈ സീസണില്‍ ഉമ്രാനുള്ളത്. 

കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ സണ്‍റൈസേഴ്‌സ് ഉമ്രാന് അവസരം നല്‍കിയിട്ടില്ല. ഏറ്റവുമൊടുവില്‍ ഏപ്രില്‍ 29ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഒരോവറില്‍ 22 റണ്‍സ് വഴങ്ങിയ ശേഷം ഉമ്രാനെ ടീം പരിഗണിച്ചിട്ടേയില്ല. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് ഉമ്രാന്‍. ഉമ്രാനെ ടീമിലേക്ക് പരിഗണിക്കാത്തതില്‍ ആരാധകര്‍ക്കും പരാതിയുണ്ട്. മുന്‍ ഇന്ത്യന്‍ യൂസഫ് പത്താനും ഈ അഭിപ്രായമാണുള്ളത്.

അദ്ദേഹം ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. യൂസഫിന്റെ വാക്കുകള്‍... ''കഴിഞ്ഞ സീസണില്‍ മനോഹരമായി കൡാന്‍ ഉമ്രാന്‍ മാലിക്കിനായിരുന്നു. അതിന്റെ ക്രഡിറ്റ് നിങ്ങള്‍ അവകാശപ്പെടുകയും ചെയ്തു. എന്നാല്‍ ഈ സീസണില്‍ അവന് നിങ്ങുടെ പിന്തുണ വേണമായിരുന്നു. എന്നാല്‍ ആ പിന്തുണ അദ്ദേഹത്തിന് ലഭിച്ചോ? ഇന്ത്യയുടെ ഭാവി പേസറാണ് ഉമ്രാന്‍. അന്താരാഷ്ട്ര ജഴ്‌സിയില്‍ അവസരം ലഭിച്ചപ്പോഴെല്ലാം ഉമ്രാന് തിളങ്ങാനായിട്ടുണ്ട്. ഉമ്രാനെ നിങ്ങള്‍ക്ക് പൂര്‍ണമായും ഉപയോഗിക്കാനായിട്ടില്ല. ഫ്രാഞ്ചൈസിയിലെ പല താരങ്ങള്‍ക്കും ഇത്തരത്തില്‍ പരാതിയുണ്ടാവും. അഭിഷേക് ശര്‍മയുടെ കാര്യമെടക്കൂ, കഴിഞ്ഞ സീസണില്‍ അവന്‍ ഓപ്പണറായിട്ടാണ് കളിച്ചത്. എന്നാല്‍ ഈ സീസണില്‍ വിവിധ സ്ഥാനങ്ങളിലാണ് കളിച്ചത്. സ്ഥിരമായി ഒരിടത്ത് കളിപ്പിച്ചില്ല. മാത്രമല്ല, ചില മത്സരങ്ങളില്‍ കളിപ്പിക്കാതിരിക്കുകയും ചെയ്തു.'' യൂസഫ് പത്താന് കുറ്റപ്പെടുത്തി.

കിളിയായി ട്രെന്‍റ് ബോള്‍, കിളി പാറി പഞ്ചാബ് കിംഗ്‌സ്; കാണാം വണ്ടര്‍ റിട്ടേണ്‍ ക്യാച്ച്

150 കി.മി വേഗതയില്‍ നിരന്തരം പന്തെറിയാന്‍ സാധിക്കുന്ന താരമായതിനാല്‍ ഇന്ത്യന്‍ അക്തര്‍ എന്നാണ് പലരും ഉമ്രാനെ വാഴ്ത്തിയത്. കഴിഞ്ഞ ദിവസം ഉമ്രാനെ കളിപ്പിക്കാത്തതിനെ കുറിച്ച് ഹൈദരാബാദ് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രവും സംസാരിച്ചിരുന്നു. തീര്‍ച്ചയായും എക്‌സ് ഫാക്ടര്‍ ഉള്ള താരം എന്നാണ് മര്‍ക്രാം ഉമ്രാനെ വിശേഷിപ്പിച്ചത്. എന്നാല്‍ തിരശീലയ്ക്ക് പിന്നില്‍ എന്താണ് നടക്കുന്നത് തനിക്ക് അറിയില്ലെന്നും മര്‍ക്രാം പറഞ്ഞു. ഇതോടെയാണ് ഉമ്രാനെ കുറിച്ച് ആരാധകര്‍ ആശങ്കപ്പെടുന്നത്.
 

click me!