
ദുബായ്: തോല്‍വിയോടെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎല്‍ ക്യാംപെയ്ന്‍ തുടങ്ങിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് 10 റണ്‍സിന്റെ തോല്‍വിയാണ് ഡേവിഡ് വാര്‍ണറും സംഘവും ഏറ്റുവാങ്ങിയത്. മധ്യനിര നിരുത്തരവാദിത്തമാണ് ഹൈദരാബാദിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത്. ഇപ്പോഴിതാ ടീമിനെതിരെ കടുത്ത വിമര്‍ശനവുമായി വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.
ഈ മധ്യനിരയും വെച്ച് ഹൈദരാബാദ് ഒരു മത്സരംപോലും ജയിക്കില്ലെന്നാണ് ചോപ്ര പറയുന്നത്. '' സണ്‍റൈസേഴ്സ് ഹൈദരാബാദ് കെയ്ന്‍ വില്യംസണേയും മുഹമ്മദ് നബിയേയും പുറത്തിരുത്തി. എന്നാല്‍ പകരമെത്തിയവര്‍ക്ക് പൊരുതാന്‍ പോലും സാധിച്ചില്ല. പ്രിയം ഗാര്‍ഗ്, വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ, റാഷിദ് ഖാന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന മധ്യനിര തീര്‍ത്തും നിരാശപ്പെടുത്തി. അവസാന എട്ട് വിക്കറ്റ് വെറും 32 റണ്‍സിനിടെയാണ് അവര്‍ക്ക് നഷ്ടമായത്. ഈ ടീമില്‍ മാറ്റം വരുത്തിയെങ്കില്‍ മാത്രമേ ഹൈദരാബാദിന് വരും മത്സരങ്ങളില്‍ ജയിക്കാന്‍ കഴിയൂ.'' ചോപ്ര പറഞ്ഞു.
യുവ ആര്‍സിബി താരം ദേവ്ദത്ത് പടിക്കലിനെ കുറിച്ചും ചോപ്ര വാചാലനായി. ''വളരെ പ്രതിഭാശാലിയായ താരമാണ് ദേവ്ദത്ത്. മത്സരം തുടങ്ങിയപ്പോള്‍ ഫിഞ്ചിനെ കാഴ്ചക്കാരനാക്കുന്ന പ്രകടനമാണ് ദേവ്ദത്ത് പുറത്തെടുത്തത്. മനോഹരമായ ഷോട്ടുകളായിരുന്നു അവന്റേത്. നവദീപ് സൈനി വളരെ വേഗവും കൃത്യതയും ഉള്ള ബൗളറാണ്.'' ചോപ്ര വ്യക്തമാക്കി.
യൂസ്വേന്ദ്ര ചഹാല്‍ ഇത്തവണത്തെ പര്‍പ്പിള്‍ ക്യാപ് നേടാന്‍ പോകുന്ന താരമാണെന്നും ആദ്യ മത്സരത്തില്‍ത്തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ താരം ലോകോത്തര ബൗളറാണെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!