Latest Videos

ബ്രൂക്ക് മുതല്‍ ദിനേശ് കാര്‍ത്തിക് വരെ, ഇതാ ഐപിഎല്ലിലെ ഫ്ലോപ്പ് ഇലവന്‍

By Web TeamFirst Published May 31, 2023, 2:28 PM IST
Highlights

പൃഥ്വിക്കൊപ്പം ഓപ്പണറായി പരിഗണിക്കാന്‍ നിരവധി പേരുണ്ടെങ്കിലും ഹൈദരാബാദിന്‍റെ ഹാരി ബ്രൂക്കിനെപ്പോലെ മറ്റൊരു ബാറ്ററെ കണ്ടെത്താനാവില്ല. സീസണില്‍ ഒരു സെഞ്ചുറി നേടിയെങ്കിലും ബിഗ് ഹിറ്ററായി വന്ന ബ്രൂക്ക് ആകെ അടിച്ചത് 11 കളികളില്‍ 190 റണ്‍സ്.

അഹമ്മദാബാദ്: ഐപിഎല്‍ പൂരത്തിന് കൊടിയിറങ്ങിയപ്പോള്‍ വലിയ പ്രതീക്ഷകളുമായി എത്തി വമ്പന്‍ നിരാശ സമ്മാനിച്ച നിരവധി താരങ്ങളുണ്ട്. മുംബൈയുടെ ബൗളിംഗ് പ്രതീക്ഷയായിരുന്ന ജോഫ്ര ആര്‍ച്ചര്‍ മുതല്‍ ചെന്നൈയില്‍ ധോണിയുടെ പിന്‍ഗാമിയാവാന്‍ വന്ന ബെന്‍ സ്റ്റോക്സ് വരെ. ഐപിഎല്ലിലെ ഫ്ലോപ്പ് ഇലവനെ തെരഞ്ഞെടുത്താല്‍ അതില്‍ ആരൊക്കെയുണ്ടാകുമെന്ന് നോക്കാം.

പൃഥ്വി ഷാ

ഫ്ലോപ്പ് ഇലവന്‍റെ ഓപ്പണര്‍ സ്ഥാനത്തേക്ക് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പൃഥ്വി ഷായെ അല്ലാതെ മറ്റൊരാളെ പരിഗണിക്കാനാവുമോ എന്ന് സംശയമാണ്. സീസണില്‍ എട്ട് കളിയില്‍ ഷാ ആകെ നേടിയത് 106 റണ്‍സ്.

ഹാരി ബ്രൂക്ക്

പൃഥ്വിക്കൊപ്പം ഓപ്പണറായി പരിഗണിക്കാന്‍ നിരവധി പേരുണ്ടെങ്കിലും ഹൈദരാബാദിന്‍റെ ഹാരി ബ്രൂക്കിനെപ്പോലെ മറ്റൊരു ബാറ്ററെ കണ്ടെത്താനാവില്ല. സീസണില്‍ ഒരു സെഞ്ചുറി നേടിയെങ്കിലും ബിഗ് ഹിറ്ററായി വന്ന ബ്രൂക്ക് ആകെ അടിച്ചത് 11 കളികളില്‍ 190 റണ്‍സ്.

മിച്ചല്‍ മാര്‍ഷ്

ഫ്ലോപ്പ് ഇലവന്‍റെ മധ്യനിരയില്‍ സ്ഥാനം കണ്ടെത്താന്‍ യുവതാരങ്ങളുടെയും സീനിയര്‍ താരങ്ങളുടെയും കൂട്ടയിടിയാണ്. എങ്കിലും നിരാശപ്പെടുത്തിയവരില്‍ മുന്നിലുള്ളവരില്‍ നിന്ന് തെരഞ്ഞെടുത്താല്‍ വണ്‍ ഡൗണായി എത്തുന്നത് ഡല്‍ഹിയുടെ തന്നെ മിച്ചല്‍ മാര്‍ഷാണ്. ഒമ്പത് കളികളില്‍ നേടിയത് 128 റണ്‍സ്. യുവതാരം മഹിപാല്‍ ലോമ്രോറാണ്.

മഹിപാല്‍ ലോമ്രോര്‍

നാലാമനായി ഫ്ലോപ്പ് ഇലവനുവേണ്ടി ക്രീസിലെത്തുക. ആര്‍സിബിക്കായി 12 കളികളില്‍ നേടിയത് 135 റണ്‍സ്.

അംബാട്ടി റായുഡു

അഞ്ചാം നമ്പറില്‍ കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം അംബാട്ടി റായുഡുവാണ്. ഫൈനലില്‍ നിര്‍ണായക പ്രകടനം നടത്തിയെങ്കിലും സീസണില്‍ 16 കളികളില്‍ നേടിയത് 158 റണ്‍സ്.

റിയാന്‍ പരാഗ്

ഫ്ലോപ്പ് ഇലവനിലെ ഫിനിഷര്‍ സ്ഥാനത്തിനും കടുത്ത മത്സരമാണെങ്കിലും രാജസ്ഥാന്‍ റോയല്‍സിന്‍റെ റിയാന്‍ പരാഗിനെ അല്ലാതെ മറ്റാരെയും ചിന്തിക്കാന്‍ പോലുമാവില്ല. ഏഴ് കളികളില്‍ നിന്ന് അിടിച്ചത് 78 റണ്‍സ്.

ദിനേശ് കാര്‍ത്തിക്

വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക്ക് അല്ലാതെ മറ്റാരെയാണ് പരിഗണിക്കുക. ആര്‍സിബിക്കായി 13 കളികളില്‍ 140 റണ്‍സാണ് കാര്‍ത്തിക്കിന്‍റെ സംഭാവന.

ഷര്‍ദ്ദുല്‍ ഠാക്കൂര്‍

ബെന്‍ സ്റ്റോക്സിന് പരിക്കിന്‍റെ പരിഗണന നല്‍കുന്നതിനാല്‍ പേസ് ഓള്‍ റൗണ്ടറായി ഫ്ലോപ്പ് ഇലവലില്‍ എത്തുന്നത് കൊല്‍ക്കത്തയുടെ ഷാര്‍ദ്ദുല്‍ ഠാക്കൂറാണ്. 11 കളികളില്‍ 113 റണ്‍സും ഏഴ് വിക്കറ്റുമാണ് സമ്പാദ്യം.

ക്രിസ് ജോര്‍ദ്ദാന്‍

സീസണിലെ പ്രകടനം കണക്കിലെടുത്താല്‍ പേസറായി പരിഗണിക്കാവുന്ന നിരവധി പേരുണ്ടെങ്കിലും മുംബൈക്കായി ആറ് കളികളില്‍ മൂന്ന് വിക്കറ്റ് നേടി റണ്ണൊഴുക്കിയ ക്രിസ് ജോര്‍ദ്ദാനെ അല്ലാതെ മറ്റൊരാളെ ചിന്തിക്കാനാവില്ല.

ജേസണ്‍ ഹോള്‍ഡര്‍

ജേസണ്‍ ഹോള്‍ഡറാണ് ടീമിലെ രണ്ടാമത്തെ പേസര്‍. സീസണില്‍ രാജസ്ഥാനുവേണ്ടി എട്ട് കളികളില്‍ നിന്ന് നാലു വിക്കറ്റെടുത്താണ് ഹോള്‍ഡര്‍ ഫ്ലോപ്പ് ഇലവനില്‍ ടീമിലെത്തിയത്.

രാഹുല്‍ ചാഹര്‍

സ്പെഷലിസ്റ്റ് സ്പിന്നറായി 14 കളികളില്‍ എട്ട് വിക്കറ്റെടുത്ത പഞ്ചാബിന്‍റെ രാഹുല്‍ ചാഹറും കൂടി ചേരുന്നതാണ് ഈ ഐ പിഎല്ലിലെ ഫ്ലോപ്പ് ഇലവന്‍.

ഫ്ലോപ്പ് ഇലവനിലേക്ക് കടുത്ത മത്സരം സമ്മാനിച്ച നിരവധി താരങ്ങള്‍ ഇപ്പോഴും പുറത്തു നില്‍ക്കുകയാണെങ്കിലും 11 പേരെ  തെരഞ്ഞെടുക്കാനാകു എന്നതിനാല്‍ ഈ ലിസ്റ്റ് ഇവിടെ ചുരുക്കാം.

ഐപിഎല്‍ കിരീടം കരിയറിലെ ഏറ്റവും വലിയ നേട്ടമെന്ന് ഡെവോണ്‍ കോണ്‍വെ, വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ തിരുത്ത്

click me!