
കൊൽക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഐപിഎല്ലിലെ തന്റെ കന്നി സെഞ്ചുറി നേടിയത് ആഘോഷമാക്കി സൺറൈസേഴ്സ് ഹൈദരാബാദ് താരം ഹാരി ബ്രൂക്ക്. ഹോട്ടലിൽ താരത്തിനായി വമ്പൻ സ്വീകരണമാണ് ടീം ഒരുക്കിയത്. രസഗുള ഉൾപ്പെടെ കഴിച്ച് കൊണ്ട് തന്റെ പ്രണയിനിക്കൊപ്പമായിരുന്നു താരത്തിന്റെ ആഘോഷം. ഇതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 55 പന്തില്‍ സെഞ്ചുറി തികച്ച് ബ്രൂക്ക് എല്ലാ വിമര്‍ശനങ്ങളെയും കാറ്റിപ്പറത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
12 ഫോറും 3 സിക്‌സും നീണ്ടുനിന്ന ക്ലാസിക് ഇന്നിംഗ്‌സ്. ഐപിഎല്‍ 2023 സീസണിലെ ആദ്യ സെഞ്ചുറിയുടെ അവകാശിയായി മാറിയതോടെ ബ്രൂക്ക് തന്‍റെ പൊന്നും വില എന്തിനായിരുന്നുവെന്ന് കൂടി ഓര്‍മ്മിപ്പിക്കുകയായിരുന്നു. കഴിഞ്ഞ അവർഷം അവാസാനം നടന്ന ഐപിഎൽ മിനി താര ലേലത്തിൽ ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിനായി കോടികൾ വാരിയെറിഞ്ഞുള്ള ലേലം വിളിയാണ് നടന്നത്. ഒടുവില്‍ സൺറൈസേഴ്സ് ഹൈദരാബാദ് 13.25 കോടി രൂപയ്ക്കാണ് ഹാരിയെ സ്വന്തമാക്കിയത്.
രാജസ്ഥാൻ റോയൽസും സൺറൈസേഴ്സും തമ്മിലാണ് ഹാരിക്കായി വാശിയേറിയ ലേലം വിളി നടത്തിയത്. ഒന്നരക്കോടി മാത്രമായിരുന്നു ഹാരി ബ്രൂക്കിന്റെ അടിസ്ഥാന വില. പാകിസ്ഥാൻ പ്രീമിയര്‍ ലീഗിലെ ബ്രൂക്കിന്‍റെ മിന്നുന്ന പ്രകടനത്തിന്‍റെ അടിസ്ഥാനത്തലാണ് വൻ തുക മുടങ്ങി സണ്‍റൈസേഴ്സ് താരത്തെ സ്വന്തമാക്കിയത്. എന്നാല്‍, ഐപിഎല്ലില്‍ തിളങ്ങാനാവാതെ ഹാരി ബുദ്ധിമുട്ടി. രാജസ്ഥാനെതിരെ ആദ്യ മത്സരത്തില്‍ 21 പന്തില്‍ 13 റണ്‍സെടുക്കാനാണ് താരത്തിന് സാധിച്ചത്.
രണ്ടാമത്തെ മത്സരത്തില്‍ ലഖ്നൗവിനെതിരെ നാല് പന്തില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത് പുറത്തായി. യുസ്‍വേന്ദ്ര ചഹല്‍, രവി ബിഷ്ണോയ് എന്നിവരാണ് ഹാരിയുടെ വിക്കറ്റുകളെടുത്തത്. പഞ്ചാബിനെതിരെ 14 പന്തിൽ 13 റൺസുമായി അർഷ്‍ദീപിന് വിക്കറ്റ് നൽകി മടങ്ങി. ഇതോടെയാണ് ആരാധകര്‍ ഹാരി ബ്രൂക്ക് ട്രോള്‍ ചെയ്യപ്പെട്ടത്. ഇപ്പോൾ പരിഹസിച്ചവരുടെ വായടപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നാണ് ബ്രൂക്കിന്റെ പ്രതികരണം.
അങ്ങനെ ജിയോയുടെ ആ സൗജന്യക്കാലം കൂടി അവസാനിക്കുന്നു; ഐപിഎല്ലിനിടെ സുപ്രധാന പ്രഖ്യാപനവുമായി റിലയൻസ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!