ഏക്കാലത്തെയും മികച്ച ഫിനിഷര്‍ അത് ധോണിയല്ലെന്ന് മുന്‍ ചെന്നൈ താരം

Published : Apr 28, 2023, 02:50 PM ISTUpdated : Apr 28, 2023, 02:54 PM IST
 ഏക്കാലത്തെയും മികച്ച ഫിനിഷര്‍ അത് ധോണിയല്ലെന്ന് മുന്‍ ചെന്നൈ താരം

Synopsis

ലോക ക്രിക്കറ്റിലെ ആയാലും ഐപിഎല്ലിലെ  ഏറ്റവും മികച്ച ഫിനിഷഷെ തെര‍ഞ്ഞെടുക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറായി പറയാന്‍ ഒറ്റപ്പേരെ ഉള്ളു

ജയ്പൂര്‍: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് കുപ്പായത്തിലായാലും ഇന്ത്യന്‍ ടീമിനൊപ്പമായിരുന്നപ്പോഴായാലും എക്കാലത്തെയും മികച്ച ഫിനിഷറാണ് എം എസ് ധോണി. പ്രായം 40 കടന്നിട്ടും ഐപിഎല്ലില്‍ കളി തുടരുന്ന ധോണിയുടെ ഫിനിഷിംഗ് മികവിന് ഇപ്പോഴും കോട്ടം തട്ടിയിട്ടില്ലെന്ന് ഈ ഐപിഎല്ലും അടിവരയിടുന്നു. എന്നാല്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ ധോണിയല്ലെന്ന് തുറന്നു പറയുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ധോണിയുടെ സഹതാരമായിരുന്ന ഇമ്രാന്‍ താഹിര്‍. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്- രാജസ്ഥാന്‍ റോയല്‍സ് പോരാട്ടത്തിന്‍റെ സ്റ്റാര്‍ സ്പോര്‍ട്സിലെ കമന്‍ററിക്കിടെയാണ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫിനിഷറെ താഹിര്‍ തെരഞ്ഞെടുത്തത്.

ലോക ക്രിക്കറ്റിലായാലും ഐപിഎല്ലിലായാലും ഏറ്റവും മികച്ച ഫിനിഷറെ തെര‍ഞ്ഞെടുക്കുക ബുദ്ധിമുട്ടാണ്. എന്നാലും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറായി പറയാന്‍ ഒറ്റപ്പേരെ ഉള്ളു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം എ ബി ഡിവില്ലിയേഴ്സ്. ടോപ് ഓര്‍ഡറിലായാലും ഫിനിഷറായാലും ഞാന്‍ കണ്ടതില്‍ ഏറ്റവും മികച്ച ബാറ്റര്‍ എ ബി ഡിവില്ലിയേഴ്സാണ്. അതുകൊണ്ടുതന്നെ ധോണിയെക്കാള്‍ ഏറ്റവും മികച്ച ഫിനിഷറും ഡിവില്ലിയേഴ്സ് ആണെന്നും താഹിര്‍ പറഞ്ഞു.

ഐപിഎല്ലില്‍ തന്‍റെ അവസാന സീസണ്‍ കളിക്കുന്ന ധോണിക്ക് ഇത്തവണ വിവിധ ഗ്രൗണ്ടുകളില്‍ വന്‍ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. ചെന്നൈ ആയാലും ഈഡന്‍ ഗാര്‍ഡന്‍സ് ആയാലും മുംബൈ ആയാലും ജയ്പൂരായാലും ധോണിയെ കരഘോഷത്തോടെയാണ് ആരാധകര്‍ വരവേല്‍ക്കുന്നത്. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തിലെ ടോസിനുശേഷം രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിിരുന്നു. ഹോം മത്സരത്തില്‍ കൂടുതല്‍ പിങ്ക് സ്റ്റേഡിയത്തില്‍ കാണുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും കൂടുതല്‍ മഞ്ഞ നിറമാണ് കാണുന്നതെന്നും അതിക് കാരണം ഈ മനുഷ്യനാണെന്നും സഞ്ജു പറഞ്ഞിരുന്നു.

എങ്ങനെയാണ് ധോണിയുടെ സിഎസ്‌കെയെ തോല്‍പ്പിക്കാനായത്? കാരണം വ്യക്തമാക്കി സഞ്ജു സാംസണ്‍

ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇത് ധോണിയുടെ അവസാന ഐപിഎല്‍ ആയിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തവണ പ്രമുഖ താരങ്ങളില്‍ പലരെയും പരിക്കുമൂലം കളിപ്പിക്കാന്‍ കഴിയാതിരുന്നിട്ടും ചെന്നൈ ഐപിഎല്ലിന്‍റെ ആദ്യ പകുതി തീര്‍ന്നപ്പോള്‍ ഒന്നാം സ്ഥാനത്തായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍