Latest Videos

എതിരാളികള്‍ അടുത്തെങ്ങുമില്ല! ഓറഞ്ച്- പര്‍പ്പിള്‍ ക്യാപ്പുകള്‍ ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ പൊക്കുമോ?

By Web TeamFirst Published May 23, 2023, 11:55 AM IST
Highlights

14 മത്സരങ്ങളില്‍ നിന്ന് 8 അര്‍ദ്ധ സെഞ്ച്വറികള്‍ ഉള്‍പ്പടെ 730 റണ്‍സാണ് ഡുപ്ലസി നേടിയത്. ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്തായതിനാല്‍ ഡുപ്ലസി ഓറഞ്ച് ക്യാപ് നേടിയാല്‍ അത് ചെറിയൊരു ആശ്വാസമാകും അവരുടെ ആരാധകര്‍ക്ക്.

ചെന്നൈ: ഐപിഎല്ലിലെ ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പുകള്‍ക്കായുള്ള മത്സരം മുറുകുകയാണ്. ആരൊക്കെയാണ് മുന്നിലെന്ന് നോക്കാം. ഐപിഎല്‍ കിരീടത്തിനെന്ന പോലെ കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപിനായും കൂടുതല്‍ വിക്കറ്റ് നേടുന്ന താരത്തിനുള്ള പര്‍പ്പിള്‍ ക്യാപിനായും പൊരിഞ്ഞ പോരാട്ടമാണ്. കൂടുതല്‍ റണ്‍സ് നേടിവരില്‍ ഇപ്പോള്‍ മുന്നിലുള്ളത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകന്‍ ഫാഫ് ഡുപ്ലസിയാണ്.

14 മത്സരങ്ങളില്‍ നിന്ന് 8 അര്‍ദ്ധ സെഞ്ച്വറികള്‍ ഉള്‍പ്പടെ 730 റണ്‍സാണ് ഡുപ്ലസി നേടിയത്. ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്തായതിനാല്‍ ഡുപ്ലസി ഓറഞ്ച് ക്യാപ് നേടിയാല്‍ അത് ചെറിയൊരു ആശ്വാസമാകും അവരുടെ ആരാധകര്‍ക്ക്. രണ്ടാം സ്ഥാനത്ത് ഗുജറാത്തിന്റെ ശുഭ്മാന്‍ ഗില്ലാണ്. 14 കളിയില്‍ നിന്ന് 4 അര്‍ദ്ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഉള്‍പ്പടെ 680 റണ്‍സാണ് ഗില്ലിന്റെ ഇതുവരെയുള്ള സമ്പാദ്യം. 

ഗുജാറാത്ത് പ്ലേ ഓഫില്‍ കടന്നതിനാല്‍ കുറഞ്ഞത് രണ്ട് മത്സരങ്ങളില്‍ കൂടി ഗില്ലിന് കളിക്കാനാവും. നിലവിലേ ഫോം വച്ച് ഡുപ്ലസിയെ മറികടക്കുക ഗില്ലിന് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. 639 റണ്‍സുമായി മൂന്നാമത് ബാംഗ്ലൂരിന്റെ വിരാട് കോലിയും 625 റണ്‍സുമായി രാജസ്ഥാന്റെ യശ്വസി ജയ്‌സ്വാളുമാണ്. ബാംഗ്ലൂരും രാജസ്ഥാനും പുറത്തായതിനാല്‍ ഇരുവരുടെയും സാധ്യതകള്‍ അവസാനിച്ച് കഴിഞ്ഞു.

585 റണ്‍സുമായി അഞ്ചാമത് ചെന്നൈയുടെ ഡെവണ്‍ കോണ്‍വെയാണ്. ചെന്നൈക്കും ചുരുങ്ങിയത് രണ്ട് മത്സരങ്ങള്‍ ഉള്ളതിനാല്‍ ഡോണ്‍വെയ്ക്കും ഓറഞ്ച് ക്യാപിനായി പ്രതീക്ഷ വയ്ക്കാം. 511 റണ്‍സുമായി ഏഴാമതുള്ള മുംബൈയുടെ സൂര്യകുമാര്‍ യാദവിനും 504 റണ്‍സുള്ള ചെന്നൈയുടെ ഋതുരാജ് ഗെയ്‌വാദിനും ഇതുപോലെ ഓറഞ്ച് ക്യാപ് സ്വപ്നം കാണാവുന്നതാണ്. ഇനി പര്‍പ്പിള്‍ ക്യാപിന്റെ കാര്യമെടുത്താല്‍. രണ്ട് ഗുജറാത്ത് താരങ്ങള്‍ തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. 

വംശീയാധിക്ഷേപത്തിന് പിന്നാലെ റയല്‍ വിടാനൊരുങ്ങി വിനിഷ്യസ്! വിട്ടുകൊടുക്കില്ലെന്ന് ക്ലബ്

24 വിക്കറ്റുമായി മുഹമ്മദ് ഷമിയും റാഷിദ് ഖാനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 21 വിക്കറ്റുമായി മൂന്നാം സ്ഥാനത്തുണ്ടെങ്കിലും രാജസ്ഥാന്‍ പുറത്തായതിനാല്‍ യൂസ്‌വേന്ദ്ര ചഹാലിന്റെ സാധ്യതകള്‍ അവസാനിച്ചു. 20 വിക്കറ്റുമായി നാലാം സ്ഥാനത്തുള്ള മുംബൈയുടെ പീയുഷ് ചൗളയാണ് പര്‍പ്പിള്‍ ക്യാപില്‍ പ്രതീക്ഷ വയ്ക്കുന്നതാരം. മുംബൈ ഫൈനലിലെത്തുകയാണെങ്കില്‍ മൂന്ന് മത്സരമുണ്ട് ഇന്ത്യയുടെ ഈ വെറ്ററന്‍ സ്പിന്നര്‍ക്ക് പര്‍പ്പിള്‍ ക്യാപ് നേടാന്‍.

click me!