ഡല്‍ഹി കാപിറ്റല്‍സിന് രണ്ട് വിക്കറ്റ് നഷ്ടം; തകര്‍പ്പന്‍ ബൗളിങ് പ്രകടനവുമായി മുംബൈ ഇന്ത്യന്‍സ്

By Web TeamFirst Published Oct 31, 2020, 4:09 PM IST
Highlights

മത്സരത്തില്‍ നേരിട്ട നാലാം പന്തില്‍ തന്നെ ധവാന്‍ മടങ്ങി. ട്രന്റ് ബോള്‍ട്ടിന്റെ പന്തില്‍ കട്ട് ചെയ്യാനുള്ള ശ്രത്തില്‍ ബാക്ക്‌വേര്‍ഡ് പോയിന്റില്‍ സൂര്യകുമാര്‍ യാദവിന് ക്യാച്ച് നല്‍കി.

ദുബായ്: മുംബൈ ഇന്ത്യന്‍സിനെതിരായ നിര്‍ണായക ഐപിഎലര്‍ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ തുടക്കം തകര്‍ച്ചയോടെ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 9 ഓവറില്‍ രണ്ടിന് 44 എന്ന നിലയിലാണ്. ശിഖര്‍ ധവാന്‍ (0), പൃഥ്വി ഷാ (10) എന്നിവരുടെ വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടമായത്. ട്രന്റ് ബോള്‍ട്ടിനാണ് വിക്കറ്റുകള്‍. ശ്രേയസ് അയ്യര്‍ (23), ഋഷഭ് പന്ത് (8) എന്നിവരാണ് ക്രീസില്‍. 

മത്സരത്തില്‍ നേരിട്ട നാലാം പന്തില്‍ തന്നെ ധവാന്‍ മടങ്ങി. ട്രന്റ് ബോള്‍ട്ടിന്റെ പന്തില്‍ കട്ട്് ചെയ്യാനുള്ള ശ്രത്തില്‍ ബാക്ക്‌വേര്‍ഡ് പോയിന്റില്‍ സൂര്യകുമാര്‍ യാദവിന് ക്യാച്ച് നല്‍കി. പൃഥ്വി രണ്ട് ഫോറടിച്ച് തുടങ്ങിയെങ്കിലും മൂന്നാം ഓവറില്‍ ബോള്‍ട്ടിനെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് സമ്മാനിച്ചു. 

രണ്ട് മാറ്റങ്ങളുമായാണ് മുംബൈ ഇറങ്ങുന്നത്.ഹര്‍ദിക് പാണ്ഡ്യയും ജയിംസ് പാറ്റിന്‍സണും ഇന്ന് കളിക്കുന്നില്ല.ജയന്ത് യാദവും നഥാന്‍ കോള്‍ട്ടര്‍ നൈലുമാണ് പകരക്കാര്‍.ഡല്‍ഹി മൂന്ന് മാറ്റങ്ങളുമായാണ് കളിക്കുക.ഡല്‍ഹിക്കായി പ്രവീണ്‍ ദുബെ അരങ്ങേറ്റം കുറിക്കുമ്പോള്‍ പൃഥ്വി ഷായും ഹര്‍ഷാല്‍ പട്ടേലും ഇലവനില്‍ തിരിച്ചെത്തി.

ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ച മുംബൈ ഇന്ത്യന്‍സ് 12 കളിയില്‍ 16 പോയിന്റുമായി പട്ടികയില്‍ തലപ്പത്താണ്. അതേസമയം ഇത്രതന്നെ കളിയില്‍ 14 പോയിന്റുമായി നിലവില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പിന്നില്‍മൂന്നാമതാണ് ഡല്‍ഹി കാപിറ്റല്‍സ്.

ഡല്‍ഹി ഇലവന്‍:Prithvi Shaw, Shikhar Dhawan, Shreyas Iyer(c), Rishabh Pant(w), Shimron Hetmyer, Marcus Stoinis, Harshal Patel, Kagiso Rabada, Ravichandran Ashwin, Praveen Dubey, Anrich Nortje

മുംബൈ ഇലവന്‍:Quinton de Kock(w), Ishan Kishan, Suryakumar Yadav, Saurabh Tiwary, Krunal Pandya, Kieron Pollard(c), Nathan Coulter-Nile, Rahul Chahar, Jayant Yadav, Trent Boult, Jasprit Bumrah

click me!