ഐപിഎല്‍ പ്ലേ ഓഫ്: തീയതിയും വേദികളും പ്രഖ്യാപിച്ച് ബിസിസിഐ

By Web TeamFirst Published Oct 25, 2020, 10:14 PM IST
Highlights

മൂന്ന് ടീമുകള്‍ മാറ്റുരയ്‌ക്കുന്ന വനിത ടി20 ചലഞ്ചിന്‍റെ സമയക്രവും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്

മുംബൈ: ഐപിഎല്‍ പതിമൂന്നാം സീസണിന്‍റെ പ്ലേ ഓഫ് സമയക്രമവും വേദികളും പ്രഖ്യാപിച്ച് ബിസിസിഐ. യുഎഇയില്‍ നവംബര്‍ അഞ്ചാം തീയതി മുതലാണ് മത്സരങ്ങള്‍. അഞ്ചാം തീയതി ദുബായ് ആദ്യ ക്വാളിഫയറിന് വേദിയാവും. തൊട്ടടുത്ത ദിവസം ഏക എലിമിനേറ്റര്‍ അബുദാബിയില്‍ നടക്കും. എട്ടാം തീയതി അബുദാബിയിലാണ് രണ്ടാം ക്വാളിഫയര്‍. 10-ാം തീയതി നടക്കുന്ന ഫൈനലിന് ദുബായ് വേദിയാവും. എല്ലാ ദിവസവും ഇന്ത്യന്‍സമയം വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുന്നത്. 

മൂന്ന് ടീമുകള്‍ മാറ്റുരയ്‌ക്കുന്ന വനിത ടി20 ചലഞ്ചിന്‍റെ സമയക്രമവും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 4, 5, 7, 9 തീയതികളിലാണ് ഈ മത്സരങ്ങള്‍. ഷാര്‍ജയാണ് വനിത ടി20 ചലഞ്ചിന് വേദിയാവുന്നത്. സൂപ്പര്‍നോവാസ്-വെലോസിറ്റി മത്സരത്തോടെയാണ് വനിതകളുടെ മത്സരം ആരംഭിക്കുന്നത്. 


 

'തല'യെ സാക്ഷിയാക്കി സ്‌പാര്‍ക് തെളിയിച്ച ഗെയ്‌ക്‌വാദിന് കയ്യടികളുടെ പൂരം

Powered by

click me!