രാജസ്ഥാനെതിരെ ചെന്നൈക്ക് ടോസ്, ടീമില്‍ മാറ്റങ്ങളുമായി ഇരു ടീമും

Published : Oct 19, 2020, 07:08 PM IST
രാജസ്ഥാനെതിരെ ചെന്നൈക്ക് ടോസ്, ടീമില്‍ മാറ്റങ്ങളുമായി ഇരു ടീമും

Synopsis

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ചെന്നൈ ഇന്നിറങ്ങുന്നത്. ബ്രാവോക്ക് പകരം ജോഷ് ഹേസല്‍വുഡും കാണ്‍ ശര്‍മക്ക് പകരം പിയൂഷ് ചൗളയും ചെന്നൈയുടെ അന്തിമ ഇലവനിലെത്തി.കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രാജസ്ഥാനും ഒരു മാറ്റം വരുത്തി.

ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ ഡ്വയിന്‍ ബ്രാവോക്ക് ഐപിഎല്ലിലെ ഏതാനും മത്സരങ്ങള്‍ കൂടി നഷ്ടമാകുമെന്ന് ടോസിനുശേഷം ചെന്നൈ നായകന്‍ എം എസ് ധോണി പറഞ്ഞു.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ചെന്നൈ ഇന്നിറങ്ങുന്നത്. ബ്രാവോക്ക് പകരം ജോഷ് ഹേസല്‍വുഡും കാണ്‍ ശര്‍മക്ക് പകരം പിയൂഷ് ചൗളയും ചെന്നൈയുടെ അന്തിമ ഇലവനിലെത്തി.കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രാജസ്ഥാനും ഒരു മാറ്റം വരുത്തി.

ജയദേവ് ഉനദ്ഘട്ടിന് പകരം അങ്കിത് രജ്പുത് രാജസ്ഥാന്‍ ടീമിലെത്തി. ഇതുവരെ മൂന്ന് കളികള്‍ വീതം ജയിച്ച രാജസ്ഥാനും ചെന്നൈക്കും പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്. ഇന്ന് തോല്‍ക്കുന്നവരുടെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിക്കും.

Rajasthan Royals (Playing XI): Robin Uthappa, Ben Stokes, Sanju Samson(w), Steven Smith(c), Jos Buttler, Riyan Parag, Rahul Tewatia, Jofra Archer, Shreyas Gopal, Ankit Rajpoot, Kartik Tyagi.

Chennai Super Kings (Playing XI): Faf du Plessis, Sam Curran, Shane Watson, Ambati Rayudu, MS Dhoni(w/c), Ravindra Jadeja, Kedar Jadhav, Deepak Chahar, Piyush Chawla, Shardul Thakur, Josh Hazlewood.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍