സാക്ഷാല്‍ മലിംഗയുടെ റെക്കോര്‍ഡ് തകര്‍ത്ത് റബാഡ; നേട്ടത്തിലെത്തുന്ന ആദ്യ താരം

By Web TeamFirst Published Sep 26, 2020, 8:19 AM IST
Highlights

ഇന്നലെ ഡുപ്ലെസി, ധോണി, ജഡേജ എന്നിവരെയാണ് റബാഡ പുറത്താക്കിയത്. നാല് ഓവര്‍ എറിഞ്ഞ താരം 26 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ.

ദുബായ്: ഡൽഹി കാപിറ്റൽസിന്‍റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയ്ക്ക് ഐപിഎൽ റെക്കോര്‍ഡ്. തുടര്‍ച്ചയായ എട്ട് മത്സരത്തിൽ കുറഞ്ഞത് രണ്ട് വിക്കറ്റെങ്കിലും നേടുന്ന ആദ്യത്തെ ബൗളര്‍ എന്ന നേട്ടം റബാഡ സ്വന്തമാക്കി. ഇന്നലെ ചെന്നൈക്കെതിരെ മൂന്ന് വിക്കറ്റാണ് റബാഡ നേടിയത്. തുടര്‍ച്ചയായി ഏഴ് കളിയിൽ രണ്ട് വിക്കറ്റെങ്കിലും നേടിയ ലസിത് മലിംഗയുടെ പേരിലായിരുന്നു നേരത്തെ റെക്കോര്‍ഡ്. 

ഇന്നലെ ഡുപ്ലെസി, ധോണി, ജഡേജ എന്നിവരെയാണ് റബാഡ പുറത്താക്കിയത്. നാല് ഓവര്‍ എറിഞ്ഞ താരം 26 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. രണ്ട് കളിയിൽ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ റബാഡ പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കി. 

ചെന്നൈക്കെതിരെ മത്സരം 44 റണ്‍സിന് ഡല്‍ഹി വിജയിച്ചിരുന്നു. 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 131 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സീസണിലെ മികച്ച ഫോം തുടര്‍ന്ന ഫാഫ് ഡുപ്ലസിക്കും ഫിനിഷിംഗിന് പേരുകേട്ട നായകന്‍ എം എസ് ധോണിക്കും ടീമിനെ ജയിപ്പിക്കാനായില്ല. 43 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതം 64 റണ്‍സ് നേടിയ ഓപ്പണര്‍ പൃഥ്വി ഷായാണ് ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹിയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 

കൂറ്റനടികള്‍ മറന്ന് ധോണിയും കൂട്ടരും; ഡല്‍ഹിയുടെ യുവനിരക്ക് മുന്നില്‍ ചെന്നൈ മുട്ടുമടക്കി
 

click me!