മറ്റൊരു നാഴികക്കല്ലുകൂടെ പിന്നിട്ട്‌ ധോണി; നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍

Published : Oct 05, 2020, 12:01 PM ISTUpdated : Oct 05, 2020, 12:02 PM IST
മറ്റൊരു നാഴികക്കല്ലുകൂടെ പിന്നിട്ട്‌ ധോണി; നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍

Synopsis

195ആം മത്സരത്തിലാണ് ധോണിയുടെ നൂറാം ക്യാച്ച്. കാര്‍ത്തികിന് 186 മത്സരങ്ങളില്‍ 133 ക്യാച്ചുകളുണ്ട്. 90 ക്യാച്ചെടുത്ത റോബിന്‍ ഉത്തപ്പയാണ് മൂന്നാം സ്ഥാനത്തുള്ളത്.

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്് ചെന്നൈ സൂപ്പര്‍ കിഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണി. ടൂര്‍ണമെന്റില്‍ 100 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കുന്ന വിക്കറ്റ് കീപ്പറയാരിക്കുകയാണ് ധോണി. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറാണ് ധോണി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ദിനേശ് കാര്‍ത്തികാണ് ഒന്നാമന്‍. 

195ആം മത്സരത്തിലാണ് ധോണിയുടെ നൂറാം ക്യാച്ച്. കാര്‍ത്തികിന് 186 മത്സരങ്ങളില്‍ 133 ക്യാച്ചുകളുണ്ട്. 90 ക്യാച്ചെടുത്ത റോബിന്‍ ഉത്തപ്പയാണ് മൂന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമെന്ന റെക്കോര്‍ഡും ധോണി സ്വന്തമാക്കിയിരുന്നു. സുരേഷ് റെയ്‌നയുടെ 193 മത്സരങ്ങളുടെ റെക്കോര്‍ഡാണ് ധോണി മറികടന്നത്.

ഇന്നലെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്്‌സ് വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. പത്ത് വിക്കറ്റിനായിരുന്നു ധോണിപ്പടയുടെ ജയം. ഷെയ്ന്‍ വാട്‌സണ്‍ (83)- ഫാഫ് ഡു പ്ലെസിസ് (87) എന്നിവരാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍