Latest Videos

റെക്കോര്‍ഡ് ബുക്കിലും 'ഹിറ്റ്‌'മാന്‍; രോഹിത് ശര്‍മ്മയ്‌ക്ക് മറ്റൊരു നേട്ടം കൂടി

By Web TeamFirst Published Sep 24, 2020, 9:23 AM IST
Highlights

ഇന്നലെ അര്‍ധസെഞ്ചുറി നേടിയപ്പോള്‍ രോഹിത്തിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആകെ 904 റൺസായി

അബുദാബി: ഐപിഎൽ റൺവേട്ടയിൽ രോഹിത് ശര്‍മ്മയ്ക്ക് റെക്കോര്‍ഡ്. ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാന്‍ എന്ന റെക്കോര്‍ഡ് മുംബൈ ഇന്ത്യന്‍സ് നായകന്‍ സ്വന്തമാക്കി. ഇന്നലെ അര്‍ധസെഞ്ചുറി നേടിയപ്പോള്‍ രോഹിത്തിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആകെ 904 റൺസായി. കൊൽക്കത്തയ്‌ക്കെതിരെ 829 റൺസ് നേടിയിട്ടുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറുടെ പേരിലായിരുന്നു ഇതിന് മുന്‍പുളള റെക്കോര്‍ഡ്. 

സിക്‌സര്‍മാനായി ഹിറ്റ്‌മാന്‍

അതിനിടെ ഐപിഎല്ലില്‍ 200 സിക്സര്‍ തികയ്ക്കുന്ന നാലാമത്തെ ബാറ്റ്സ്മാന്‍ എന്ന നേട്ടവും രോഹിത് സ്വന്തമാക്കി. ക്രിസ് ഗെയ്ൽ, എ ബി ഡിവിലിയേഴ്സ്, എം എസ് ധോണി എന്നിവരാണ് ഇതിനുമുന്‍പ് 200 സിക്സര്‍ നേടിയ താരങ്ങള്‍. 

ഐപിഎല്ലില്‍ രോഹിത് തിളങ്ങിയപ്പോള്‍ മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യജയം സ്വന്തമാക്കി. മുംബൈ ഇന്ത്യന്‍സ് 49 റൺസിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തപ്പോള്‍ കൊല്‍ക്കത്തക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 54 പന്തില്‍ 80 റണ്‍സെടുത്ത രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ് മാച്ച്. 

ഐപിഎല്ലില്‍ ഇന്ന് ബാംഗ്ലൂരും പഞ്ചാബും നേര്‍ക്കുനേര്‍; ആര്‍സിബി നിരയില്‍ സൂപ്പര്‍താരം കളിച്ചേക്കില്ല
 

click me!