ബാംഗ്ലൂരിനെതിരെ രണ്ട് വിക്കറ്റ് നഷ്ടം; ഹൈദരാബാദിന്‍റെ പ്രതീക്ഷ വില്യംസണ്‍- സാഹ കൂട്ടുകെട്ടില്‍

Published : Oct 31, 2020, 10:05 PM IST
ബാംഗ്ലൂരിനെതിരെ രണ്ട് വിക്കറ്റ് നഷ്ടം; ഹൈദരാബാദിന്‍റെ പ്രതീക്ഷ വില്യംസണ്‍- സാഹ കൂട്ടുകെട്ടില്‍

Synopsis

രണ്ടാം ഓവറില്‍ തന്നെ വാര്‍ണര്‍ പവലിയനില്‍ തിരിച്ചെത്തി. സുന്ദറിന്റെ പന്തില്‍ മിഡ് ഓണില്‍ ഇസുരു ഉഡാനയ്ക്ക് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ മടങ്ങിയത്.

ഷാര്‍ജ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 121 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് രണ്ട് വിക്കറ്റ് നഷ്ടം. ഷാര്‍ജയില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഹൈദരാബാദ് 7 ഓവറില്‍ രണ്ടിന് 58 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് (8), മനീഷ് പാണ്ഡെ (19 പന്തില്‍ 26) എന്നിവരാണ് മടങ്ങിയത്. വാഷിംഗ്ടണ്‍ സുന്ദറര്‍, യൂസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. വൃദ്ധിമാന്‍ സാഹ (21), കെയ്ന്‍ വില്യംസണ്‍ (0) എന്നിവരാണ് ക്രീസില്‍.

രണ്ടാം ഓവറില്‍ തന്നെ വാര്‍ണര്‍ പവലിയനില്‍ തിരിച്ചെത്തി. സുന്ദറിന്റെ പന്തില്‍ മിഡ് ഓണില്‍ ഇസുരു ഉഡാനയ്ക്ക് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ മടങ്ങിയത്. പിന്നീട് മനീഷ് ക്രീസിലെത്തിയതോടെ സ്‌കോര്‍ബോര്‍ഡില്‍ വേഗത്തില്‍ റണ്‍സെത്തി. എന്നാല്‍ ചാഹലിനെതിരെ താരത്തിന് പിഴച്ചു. ചാഹലിനെതിരെ സ്ലോഗ് സ്വീപ്പിന് ശ്രമിച്ചപ്പോള്‍ ക്രിസ് മോറിസിന്‍റെ കൈകളില്‍ ഒതുങ്ങുകയായിരുന്നു. ഒരു സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു മനീഷിന്‍റെ ഇന്നിങ്സ്. സാഹ ഒരു സിക്സും രണ്ടും ഫോറും കണ്ടെത്തിയിട്ടുണ്ട്. 

നേരത്തെ സന്ദീപ് ശര്‍മ, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരുടെ ബൗളിങ് പ്രകടനമാണ് ബാംഗ്ലൂരിനെ പിടിച്ചുനിര്‍ത്തിയത്. ഇരുവരും രണ്ട് വിക്കറ്റ് വീതം നേടി. ടി നടരാജന്‍, ഷഹബാസ് നദീം, റാഷിദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം. 31 പന്തില്‍ 32 റണ്‍സ് നേടിയ ജോഷ് ഫിലിപ്പെയാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. എബി ഡിവില്ലിയേഴ്‌സ് (24), വാഷിംഗ്ടണ്‍ സുന്ദര്‍ (21) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ദേവ്ദത്ത് പടിക്കല്‍ (2), വിരാട് കോലി (7), ക്രിസ് മോറിസ് (3), ഇസുരു ഉഡാന (0) എന്നിവര്‍ നിരാശപ്പെടുത്തി. ഗുര്‍കീരത് സിംഗ് മന്‍ (24 പന്തില്‍ 15), മുഹമ്മദ് സിറാജ് (2) എന്നിവര്‍ പുറത്താവാതെ നിന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍