ക്രിസ് ഗെയ്‌ലിന് പുതിയ സീസണില്‍ അരങ്ങേറ്റം; പഞ്ചാബ് ഇന്ന് ബാംഗ്ലൂരിനെതിരെ

By Web TeamFirst Published Oct 15, 2020, 9:35 AM IST
Highlights

സീസണില്‍ ആദ്യ പകുതിയില്‍ പുറത്തിരിക്കേണ്ടിവന്നതിലെ നിരാശയും ക്ഷോഭവും കരിബീയന്‍ കരുത്തന്‍ ബാറ്റിലേക്ക് ആവാഹിച്ചാല്‍ ഗെയ്ലാട്ടത്തിന്റെ പുതിയ പതിപ്പിന് വേദിയാകും ഇന്ന് ഷാര്‍ജ. 

ഷാര്‍ജ: കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരം ക്രിസ് ഗെയ്‌ലിന് ഇന്ന് ഐപിഎല്‍ 13ാം സീസണില്‍ അരങ്ങേറ്റം. ഷാര്‍ജ സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് പഞ്ചാബിന്റെ മത്സരം. സീസണില്‍ ആദ്യ പകുതിയില്‍ പുറത്തിരിക്കേണ്ടിവന്നതിലെ നിരാശയും ക്ഷോഭവും കരിബീയന്‍ കരുത്തന്‍ ബാറ്റിലേക്ക് ആവാഹിച്ചാല്‍ ഗെയ്ലാട്ടത്തിന്റെ പുതിയ പതിപ്പിന് വേദിയാകും ഇന്ന് ഷാര്‍ജ. 

മാക്‌സ്വെല്ലിന്റെ പകരക്കാരനായി അന്തിമ ഇലവനിലെത്തുന്ന ഗെയ്ല്‍ ഓപ്പണറാകാനാണ് സാധ്യത. അങ്ങനെയെങ്കില്‍ കെ.എല്‍.രാഹുല്‍, മായങ്ക് അഗര്‍വാള്‍ ഓപ്പണിംഗ് സഖ്യത്തിലൊരാള്‍ വണ്‍ഡൗണിലേക്ക് മാറും. ഗെയിലിന്റെ പഴയ ടീമായ ബാംഗ്ലൂര്‍ ക്രിസ് മോറിസിന്റെ വരവോടെ സന്തുലിതമായ സംഘമായി  മാറിക്കഴിഞ്ഞു. ദേവ്ദത്ത് പടിക്കലും വിരാട് കോലിയും എബി ഡിവിലിയേഴ്‌സും അടങ്ങുന്ന ബാറ്റിംഗ് നിര ശക്തം.

ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുകടന്നതോടെ ഉഷാറായ സ്പിന്നര്‍മാരും കോലിക്ക് കരുത്താണ്. ഇതൊക്കെയാണെങ്കിലും ഏഴ് കളിയില്‍ ആറിലും തോറ്റ പഞ്ചാബും ആറാം ജയം ഉന്നമിടുന്ന ബാംഗ്ലൂരും നേര്‍ക്കുനേര്‍ വരുമ്പോള്‍ ശ്രദ്ധയെല്ലാം ഗെയിലിലേക്ക് തന്നെ.

സാധ്യത ഇലവന്‍

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്: ക്രിസ് ഗെയ്ല്‍, മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍, ദീപക് ഹൂഡ, നിക്കോളാസ് പുരാന്‍, സിമ്രാന്‍ സിംഗ്, മുജീബ് റഹ്മാന്‍, ഷെല്‍ഡണ്‍ കോട്ട്രല്‍, രവി ബിഷ്‌ണോയ്, മുഹമ്മദ് ഷമി, അര്‍ഷദീപ് സിംഗ്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം ദുബെ, ക്രിസ് മോറിസ്, ഇസുരു ഉഡാന, നവ്ദീപ് സൈനി, മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചാഹല്‍.

click me!