ബാംഗ്ലൂരിനെതിരെ കുഞ്ഞന്‍ സ്‌കോര്‍; നാണക്കേടിന്‍റെ റെക്കോര്‍ഡില്‍ കൊല്‍ക്കത്ത

By Web TeamFirst Published Oct 22, 2020, 9:32 AM IST
Highlights

നാല് ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് പേരെ പുറത്താക്കിയ മുഹമ്മദ് സിറാജാണ് കൊല്‍ക്കത്തയെ എറിഞ്ഞോടിച്ചത്

അബുദാബി: ഐപിഎൽ ചരിത്രത്തിൽ വിക്കറ്റ് മുഴുവൻ നഷ്‌ടമാകാതെ ആദ്യം ബാറ്റ് ചെയ്ത ടീം നേടുന്ന കുറഞ്ഞ സ്‌കോറാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്നലെ നേടിയത്. ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്തയ്‌ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 84 റണ്‍സ് മാത്രമാണ് നേടാനായത്. മറ്റ് കുറഞ്ഞ സ്‌കോറുകള്‍ ഇവയാണ്... പഞ്ചാബ് 92/8 vs ചെന്നൈ 2009, മുംബൈ 94/8 vs രാജസ്ഥാൻ 2011, പഞ്ചാബ് 95/9 vs ചെന്നൈ 2015. 

മത്സരത്തില്‍ കൊൽക്കത്തയെ എട്ട് വിക്കറ്റിന് തോൽപിച്ച് ബാംഗ്ലൂര്‍ ഏഴാം ജയം സ്വന്തമാക്കി. കൊൽക്കത്തയുടെ 84 റൺസ് ബാംഗ്ലൂർ 39 പന്ത് ശേഷിക്കേ മറികടന്നു. ജയത്തോടെ ബാഗ്ലൂർ ലീഗിൽ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി. 30 റൺസെടുത്ത ഓയിന്‍ മോർഗനാണ് ടോപ് സ്‌കോറർ. നാല് ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് പേരെ പുറത്താക്കിയ മുഹമ്മദ് സിറാജാണ് കൊല്‍ക്കത്തയെ എറിഞ്ഞോടിച്ചത്. ചഹൽ രണ്ടും വാഷിംഗ്ടണും സെയ്‌നിയും ഓരോ വിക്കറ്റം വീഴ്‌ത്തിയതോടെ കൊൽക്കത്ത മൂന്നക്കത്തിന് അടുത്തുപോലും എത്തിയില്ല.

ഐപിഎല്ലില്‍ ചില ക്യാപ്റ്റന്‍മാര്‍ രണ്ട് തൊപ്പി തലയിടുന്നതിന് പിന്നിലെ കാരണം ഇതാണ്

ബാംഗ്ലൂര്‍ ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ദേവ്ദത്ത് പടിക്കലും കൊൽക്കത്തയുടെ ശേഷിച്ച പ്രതീക്ഷയും തല്ലിക്കെടുത്തി. ഫിഞ്ച് 16നും ദേവ്ദത്ത് ഇരുപത്തിയഞ്ചിനും മടങ്ങിയെങ്കിലും ഗുർകീരത് സിംഗ് മാനും നായകന്‍ വിരാട് കോലിയും ബാംഗ്ലൂരിനെ അനായാസം ഏഴാം ജയത്തിലേക്ക് നയിച്ചു. 

കൊല്‍ക്കത്തയെ അടിച്ചൊതുക്കി അനായാസം ബാംഗ്ലൂര്‍

Powered by

click me!