ചെന്നൈയെ തോല്‍പിച്ചത് ഒരേയൊരു താരം, പേരും വിമര്‍ശനവുമായി ചോപ്ര

By Web TeamFirst Published Oct 8, 2020, 6:12 PM IST
Highlights

ധോണിയുടെ ബാറ്റിംഗ് പരാജയവും മത്സരത്തില്‍ ചെന്നൈയുടെ തോല്‍വിക്ക് കാരണമായി. 12 പന്തില്‍ 11 റണ്‍സ് മാത്ര ധോണി നേടിയുള്ളൂ.

അബുദാബി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ തോല്‍വിക്ക് പിന്നാലെ കേദാര്‍ ജാദവിനെതിരെ ആഞ്ഞടിച്ച് മുന്‍ താരം ആകാശ് ചോപ്ര. 'എം എസ് ധോണി പുറത്തായ ശേഷമെത്തിയ കേദാര്‍ മോശം കളിയാണ് കളിച്ചത്. നേരിട്ട ആദ്യ മൂന്ന് പന്തില്‍ റണ്‍സ് നേടാതിരുന്ന താരം പിന്നീട് വന്ന പന്തുകള്‍ അടിച്ചകറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതാണ് ചെന്നൈയെ തോല്‍വിയിലേക്ക് നയിച്ചതെന്നും' ചോപ്ര പറഞ്ഞു. 

'അവനെ മൂന്ന് ഫോര്‍മാറ്റിലും ഉടന്‍ കാണാം, ലോകകപ്പ് നേടും'; യുവതാരത്തെ വാഴ്‌ത്തിപ്പാടി ശ്രീശാന്ത്

കേദാര്‍ ജാദവ് ഫിനിഷിംഗ് മറന്നപ്പോള്‍ 10 റണ്‍സിന്‍റെ തോല്‍വിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നേരിട്ടത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 167 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 157 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഷെയ്ന്‍ വാട്‌സണ്‍ (40 പന്തില്‍ 50), അമ്പാട്ടി റായുഡു (27 പന്തില്‍ 30) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. അവസാന ഓവറുകളില്‍ പന്തിനെക്കാള്‍ കൂടുതല്‍ റണ്‍സ് വേണമെന്നിരിക്കെ കേദാര്‍ ജാദവിന്റെ മെല്ലെപ്പോക്ക് ചെന്നൈയ്ക്ക് വിനയായി. 

'സഞ്ജു ക്ലാസ് പ്ലെയര്‍', പക്ഷേ ധോണിക്ക് പിന്‍ഗാമി മറ്റൊരാള്‍; കാരണം വ്യക്തമാക്കി ലാറ

കേദാര്‍ 12 പന്തുകള്‍ നേരിട്ട് ഏഴ് റണ്‍സ് മാത്രമാണ് നേടിയത്. ഇതില്‍ കേദാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. അതേസമയം ധോണിയുടെ ബാറ്റിംഗ് പരാജയവും മത്സരത്തില്‍ ചെന്നൈയുടെ തോല്‍വിക്ക് കാരണമായി. 12 പന്തില്‍ 11 റണ്‍സ് മാത്രമേ ധോണി നേടിയുള്ളൂ. ജഡേജയ്‌ക്കും ബ്രാവോയ്‌ക്കും മുമ്പ് കേദാറിനെ ഇറക്കിയതില്‍ വിശദീകരണവുമായി പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് മത്സരശേഷം രംഗത്തെത്തിയിരുന്നു. 

മുട്ടിക്കളിച്ചതിന് ആരാധകര്‍ തട്ടിക്കളിക്കുന്നു; കേദാറിനെ എന്തിന് ഇറക്കിയെന്നതിന് ഉത്തരവുമായി ഫ്ലെമിംഗ്

click me!