ജീവന്‍മരണ പോരാട്ടത്തിന് രാജസ്ഥാനും കൊല്‍ക്കത്തയും; ടോസ് അറിയാം, വമ്പന്‍ മാറ്റങ്ങളുമായി കൊല്‍ക്കത്ത

Published : Nov 01, 2020, 07:08 PM ISTUpdated : Nov 01, 2020, 07:09 PM IST
ജീവന്‍മരണ പോരാട്ടത്തിന് രാജസ്ഥാനും കൊല്‍ക്കത്തയും; ടോസ് അറിയാം, വമ്പന്‍ മാറ്റങ്ങളുമായി കൊല്‍ക്കത്ത

Synopsis

ഇന്ന് തോല്‍ക്കുന്ന ടീം പ്ലേ ഓഫ് കാണാതെ പുറത്താവും. ഇരുവരും 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 12 പോയിന്റ് വീതമാണുള്ളത്. 

ദുബായ്: ഐപിഎല്ലില്‍ ഇരു ടീമുകളുടെയും വിധിയെഴുതുന്ന നിര്‍ണായക പോരാട്ടത്തിന് രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും അല്‍പസമയത്തിനകം ഇറങ്ങും. ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സ്റ്റീവ് സ്‌മിത്ത് ബൗളിംഗ് തെരഞ്ഞെടുത്തു. രാജസ്ഥാന്‍ കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളില്ലാതെ ഇറങ്ങുമ്പോള്‍ കൊല്‍ക്കത്ത പ്ലേയിംഗ് ഇലവനില്‍ ആന്ദ്രേ റസലും ശിവം മാവിയും തിരിച്ചെത്തി. ലോക്കി ഫെര്‍ഗ്യൂസനും റിങ്കു സിംഗുമാണ് പുറത്തായത്.  

രാജസ്ഥാന്‍ റോയല്‍സ്: Robin Uthappa, Ben Stokes, Sanju Samson(w), Steven Smith(c), Jos Buttler, Riyan Parag, Rahul Tewatia, Jofra Archer, Shreyas Gopal, Varun Aaron, Kartik Tyagi

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: Shubman Gill, Nitish Rana, Sunil Narine, Eoin Morgan(c), Dinesh Karthik(w), Andre Russell, Rahul Tripathi, Pat Cummins, Kamlesh Nagarkoti, Shivam Mavi, Varun Chakravarthy

ഇന്ന് തോല്‍ക്കുന്ന ടീം പ്ലേ ഓഫ് കാണാതെ പുറത്താവും. ഇരുവരും 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 12 പോയിന്റ് വീതമാണുള്ളത്. എന്നാല്‍ റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ രാജസ്ഥാനാണ് മുന്നില്‍. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്കുശേഷമാണ് കൊല്‍ക്കത്ത രാജസ്ഥാനെ നേരിടാനൊരുങ്ങുന്നത്. മുംബൈ ഇന്ത്യന്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ് എന്നിവരെ തകര്‍ത്ത ആത്മവിശ്വാസത്തിലണ് രാജസ്ഥാന്‍ റോയല്‍സ്. 

ഫീല്‍ഡിംഗിലും 'സ്‌പാര്‍ക്ക്' തെളിയിച്ച് ഗെയ്‌ക്‌വാദ്; കാണാം പറക്കും ക്യാച്ച്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍