കളിക്കുമ്പോള്‍ അംഗീകരിച്ചില്ല, എന്നാല്‍ അംപയറിംഗില്‍ അനന്തപത്മനാഭന് അപൂര്‍വ്വ നേട്ടം; ആശംസകളുമായി മലയാളികള്‍

By Web TeamFirst Published Oct 15, 2020, 6:48 PM IST
Highlights

കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെസിഎയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് വഴി പോസ്റ്റ് ചെയ്ത കുറിപ്പില്‍ അനന്തപത്മനാഭന് ആശംസകളും അറിയിച്ചിട്ടുണ്ട്.

ഷാര്‍ജ: അടുത്തിടെയാണ് മുന്‍ കേരള രഞ്ജി താരം കെ എന്‍ അനന്തപത്മനാഭന്‍ ഐസിസിയുടെ  രാജ്യന്തര അംപയര്‍മാരുടെ പട്ടികയില്‍ ഇടംനേടിയത്. ദീര്‍ഘകാലം ഐപിഎല്ലിലും മറ്റു അഭ്യന്തര മത്സരങ്ങളിലും അംപയറായിരുന്നു തിരുവനന്തപുരത്തുകാരന്‍. 50 വയസിലാണ് അനന്തപത്മനാഭന്‍ നേട്ടം സ്വന്തമാക്കുന്നത്. ഇത്തവണയും ഐപിഎല്ലില്‍ ചില മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ അനന്തപത്മനാഭനുണ്ട്. 

Congratulations K N Anantha Padmanabhan for his 100th Twenty20 match as On Field Umpire 🎉

Posted by Kerala Cricket Association on Wednesday, 14 October 2020

ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തില്‍ ഒരു പ്രധാന നേട്ടവും അനന്തപത്മനാഭനെ കാത്തിരിക്കുന്നുണ്ട്. മത്സരം നിയന്ത്രിക്കുന്നതോടെ 100 ടി20 മത്സരങ്ങള്‍ നിയന്ത്രിക്കുന്ന അംപയറെന്ന നേട്ടം അനന്തപത്മനാഭനെ തേടിയെത്തും. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെസിഎയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് വഴി പോസ്റ്റ് ചെയ്ത കുറിപ്പില്‍ അനന്തപത്മനാഭന് ആശംസകളും അറിയിച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി പേരാണ് അഭിനന്ദനങ്ങള്‍ അറിയിച്ചെത്തിയത്. 

ഒരുകാലത്ത് കേരള ക്രിക്കറ്റിന്റെ മേല്‍വിലാസമായിരുന്നു അനന്തപത്മനാഭന്‍. മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടും ഒരിക്കല്‍പോലും ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കാന്‍ അദ്ദേഹത്തിനായില്ല. ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെ ഇന്ത്യന്‍ ടീമില്‍ സ്ഥിരം സാന്നിധ്യമായതുകൊണ്ടാണ് അനന്തപത്മനാഭന് വഴിയടഞ്ഞതെന്നുള്ള സംസാരം അന്നുണ്ടായിരുന്നു.ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 105 മത്സരങ്ങളില്‍ നിന്ന് 344 വിക്കറ്റും 2891 റണ്‍സും അനന്തപത്മനാഭന്‍ സ്വ്ന്തമാക്കി. 54 ലിസ്റ്റ് എ മത്സരങ്ങളില്‍ 87 വിക്കറ്റും 493 റണ്‍സും സ്വന്തം പേരില്‍ ചേര്‍ത്തു.

click me!