അടിച്ചുതകര്‍ത്ത് യുത്തന്മാര്‍; ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം

By Web TeamFirst Published Oct 3, 2020, 9:30 PM IST
Highlights

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടി.

ഷാര്‍ജ: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കൂറ്റന്‍ വിജയലക്ഷ്യം. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടി. പൃഥ്വി ഷാ (66), ശ്രയസ് അയ്യര്‍ (88), ഋഷഭ് പന്ത് (38) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് ഡല്‍ഹിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ആന്ദ്രേ റസ്സല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 

മികച്ച തുടക്കമാണ് ഡല്‍ഹി ഓപ്പണര്‍മാരായ പൃഥ്വി- ശിഖര്‍ ധവാന്‍ (26) എന്നിവര്‍ മികച്ച തുടക്കമാണ് ഡല്‍ഹിക്ക് നല്‍കിയത്. ഇരുവരും 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ധവാനെ പുറത്താക്കി വരുണ്‍ കൊല്‍ക്കത്തയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. മൂന്നാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന പൃഥ്വി- ശ്രേയസ് സഖ്യം ഡല്‍ഹിയെ മുന്നോട്ട് നയിച്ചു. 73 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. 

എന്നാല്‍ പൃഥ്വി നാഗര്‍കോട്ടിയുടെ പന്തില്‍ ശുഭ്മാന്‍ ഗില്ലിന് ക്യാച്ച് നല്‍കി മടങ്ങി. നാല് വീതം ഫോറും സിക്‌സും അടങ്ങുന്നതായിരുന്നു പൃഥ്വിയുടെ ഇന്നിങ്‌സ്. പിന്നാലെയെത്തിയ പന്തും വെറുതിയിരുന്നില്ല. 17 പന്തുകള്‍ നേരിട്ട താരം 38 റണ്‍സ് നേടി. അഞ്ച് ഫോറും ഒരു സിക്‌സും ഇതിലുണ്ടായിരുന്നു. റസ്സലിന്റെ പന്തില്‍ ഹെലികോപ്റ്റര്‍ ഷോട്ടിന് ശ്രമിക്കുന്നതിനിടെ പന്ത് പുറത്താവുകയായിരുന്നു. ക്യാപ്റ്റനുമൊത്ത് 72 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പന്ത് മടങ്ങിയത്. അഞ്ച് ഫോറും ഒരു സിക്‌സും പന്ത് നേടി. 

പന്തിന് പിന്നാലെയെത്തിയ മാര്‍ക്‌സ് സ്റ്റോയിനിസിന് (1) പിടിച്ചുനില്‍ക്കാനായില്ല. അവസാന ഓവറിലെ അഞ്ച് പന്തും നേരിട്ടത് ഷിംറോണ്‍ ഹെറ്റ്മയേറായിരുന്നു. എന്നാല്‍ ഏഴ് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. ശ്രേയസിന് സ്‌ട്രൈക്ക് ലഭിക്കാത്തതിനാല്‍ അര്‍ഹിച്ച സെഞ്ചുറി നഷ്ടമാവുകയും ചെയ്തു. 38 പന്തില്‍ നിന്നാണ് ശ്രേയസ് 88 റണ്‍സെടുത്തത്. ആറ് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിങ്‌സ്. കമലേഷ് നാഗര്‍കോട്ടി, വരുണ്‍ ചക്രവര്‍ത്തി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

click me!