ടോസ് വാര്‍ണര്‍ക്ക്, ഹൈദരാബാദില്‍ മലയാളി താരം അരങ്ങേറ്റത്തിന്; കൊല്‍ക്കത്തയിലും രണ്ട് മാറ്റം

Published : Oct 18, 2020, 03:20 PM IST
ടോസ് വാര്‍ണര്‍ക്ക്, ഹൈദരാബാദില്‍ മലയാളി താരം അരങ്ങേറ്റത്തിന്; കൊല്‍ക്കത്തയിലും രണ്ട് മാറ്റം

Synopsis

ഹൈദരാബാദ് നിരയിലും രണ്ട് മാറ്റമുണ്ട്. ഖലീല്‍ അഹമ്മദിന് പകരം മലയാളി താരം ബേസില്‍ തമ്പി ടീമിലെത്തി. ഷഹബാസ് നദീമിന് പകരം അബ്ദുള്‍ സമദും ടീമിലെത്തി.   

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്‌സ് ആദ്യം ബാറ്റ് ചെയ്യും. അബുദാബിയില്‍ ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ഓയിന്‍ മോര്‍ഗനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 

രണ്ട് മാറ്റങ്ങളുമായിട്ടാണ് കൊല്‍ക്കത്തയെത്തുന്നത്. ക്രിസ് ഗ്രീനിന് പകരം കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ലോക്കി ഫെര്‍ഗൂസണും ടീമിലെത്തി. ആദ്യമായിട്ടാണ് ന്യൂസിലന്‍ഡ് പേസര്‍ക്ക് കൊല്‍ക്കത്ത ജേഴ്‌സിയില്‍ അവസരം തെളിയുന്നത്. ഹൈദരാബാദ് നിരയിലും രണ്ട് മാറ്റമുണ്ട്. ഖലീല്‍ അഹമ്മദിന് പകരം മലയാളി താരം ബേസില്‍ തമ്പി ടീമിലെത്തി. ഷഹബാസ് നദീമിന് പകരം അബ്ദുള്‍ സമദും ടീമിലെത്തി. 

Sunrisers Hyderabad (Playing XI): David Warner(c), Jonny Bairstow(w), Manish Pandey, Kane Williamson, Priyam Garg, Vijay Shankar, Abdul Samad, Rashid Khan, Sandeep Sharma, T Natarajan, Basil Thampi.

Kolkata Knight Riders (Playing XI): Rahul Tripathi, Shubman Gill, Nitish Rana, Dinesh Karthik(w), Eoin Morgan(c), Andre Russell, Pat Cummins, Shivam Mavi, Kuldeep Yadav, Lockie Ferguson, Varun Chakravarthy

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍