ആദ്യ വിക്കറ്റ് നഷ്ടമായി; എങ്കിലും ഡല്‍ഹി കാപിറ്റല്‍സിനെതിരെ പിടിവിടാതെ മുംബൈ ഇന്ത്യന്‍സ്

By Web TeamFirst Published Oct 11, 2020, 10:05 PM IST
Highlights

അഞ്ചാം ഓവറിലെ അവസാന പന്തിലാണ് രോഹിത് മടങ്ങിയത്. അക്‌സറിനെതിരെ സിക്‌സടിക്കാനുള്ള ശ്രത്തില്‍ മിഡ്‌വിക്കറ്റില്‍ റബാദയ്ക്ക് ക്യാച്ച് സമ്മാനിക്കുകയായിരുന്നു.

അബുദാബി: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സ് ഉയര്‍ത്തിയ 162 റണ്‍സ് പിന്തുടരുന്ന മുംബൈ ഇന്ത്യന്‍സിന് മികച്ച തുടക്കം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (5) നഷ്ടമായെങ്കിലും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മുംബൈ 9 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെടുത്തിട്ടുണ്ട്. ക്വിന്റണ്‍ ഡി കോക്ക് (52), സൂര്യകുമാര്‍ യാദവ് (14) എന്നിവരാണ് ക്രീസില്‍. അക്‌സര്‍ പട്ടേലിനാണ് രോഹിത്തിന്റെ വിക്കറ്റ്. 

അഞ്ചാം ഓവറിലെ അവസാന പന്തിലാണ് രോഹിത് മടങ്ങിയത്. അക്‌സറിനെതിരെ സിക്‌സടിക്കാനുള്ള ശ്രത്തില്‍ മിഡ്‌വിക്കറ്റില്‍ റബാദയ്ക്ക് ക്യാച്ച് സമ്മാനിക്കുകയായിരുന്നു. 34 പന്തുകള്‍ നേരിട്ട ഡി കോക്ക് ഇതുവരെ മൂന്ന് സിക്‌സും നാലും  ഫോറും നേടിയിട്ടുണ്ട്. 

നേരത്തെ ടോസ് നേടിയ ഡല്‍ഹി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശിഖര്‍ ധവാന്‍ (69), ശ്രയസ് അയ്യര്‍ (42) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഡല്‍ഹിക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ക്രുനാല്‍ പാണ്ഡ്യ മുംബൈക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.

click me!