വെടിക്കെട്ടുമായി ഡിവില്ലിയേഴ്സ്, ഫിഫ്റ്റിയടിച്ച് പടിക്കലും ഫിഞ്ചും, മുംബൈക്കെതിരെ ബാംഗ്ലൂരിന് മികച്ച സ്കോര്‍

Published : Sep 28, 2020, 09:12 PM ISTUpdated : Sep 28, 2020, 09:16 PM IST
വെടിക്കെട്ടുമായി ഡിവില്ലിയേഴ്സ്, ഫിഫ്റ്റിയടിച്ച് പടിക്കലും ഫിഞ്ചും, മുംബൈക്കെതിരെ ബാംഗ്ലൂരിന് മികച്ച സ്കോര്‍

Synopsis

പതിവില്‍ നിന്ന് വ്യത്യസ്തനായി ആക്രമിച്ച് കളിക്കുന്ന ഫിഞ്ചിനെയാണ് ബാംഗ്ലൂര്‍ ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ കണ്ടത്. ഫിഞ്ച് അടിച്ചു തകര്‍ത്തപ്പോള്‍ കാഴ്ചക്കാരനായി നിന്ന പടിക്കല്‍ സിംഗിളുകളിലൂടെ പരമാവധി സ്ട്രൈക്ക് ഫിഞ്ചിന് നല്‍കാനാണ് ശ്രമിച്ചത്.

ദുബായ്: ഐപിഎല്ലില്‍ ബാറ്റിംഗ് വെടിക്കെട്ടുമായി എ ബി ഡിവില്ലിയേഴ്സും അര്‍ധസെഞ്ചുറികളുമായി മലയാളി താരം ദേവ്‌ദത്ത് പടിക്കലും ആരോണ്‍ ഫിഞ്ചും മിന്നിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരെയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മികച്ച സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ഡിവില്ലിയേഴ്സിന്‍റെയും പടിക്കലിന്‍റെയും ആരോണ്‍ ഫിഞ്ചിന്‍റെയും അര്‍ധെസഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു.

പിഞ്ച് ഹിറ്റുമായി ഫിഞ്ച്

പതിവില്‍ നിന്ന് വ്യത്യസ്തനായി ആക്രമിച്ച് കളിക്കുന്ന ഫിഞ്ചിനെയാണ് ബാംഗ്ലൂര്‍ ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ കണ്ടത്. ഫിഞ്ച് അടിച്ചു തകര്‍ത്തപ്പോള്‍ കാഴ്ചക്കാരനായി നിന്ന പടിക്കല്‍ സിംഗിളുകളിലൂടെ പരമാവധി സ്ട്രൈക്ക് ഫിഞ്ചിന് നല്‍കാനാണ് ശ്രമിച്ചത്. പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന 59 റണ്‍സടിച്ചു. 35 പന്തില്‍ 54 റണ്‍സെടുത്ത ഫിഞ്ച് മടങ്ങുമ്പോള്‍ ബാംഗ്ലൂര്‍ സ്കോര്‍ ഒമ്പത് ഓവറില്‍ 81 റണ്‍സിലെത്തിയിരുന്നു.

നിരാശപ്പെടുത്തി കിംഗ് കോലി

വണ്‍ർ ഡൗണായി എത്തിയ ക്യാപ്റ്റന്‍ വിരാട് കോലി പതിവ് ഫോമിന് അടുത്തൊന്നുമായിരുന്നില്ല. 11 പന്ത് നേരിട്ട കോലി  മൂന്ന് റണ്‍സെടുത്ത് രാഹുല്‍ ചാഹറിന്‍റെ പന്തില്‍ മുംബൈ നായകന്‍ രോഹിത് ശര്‍മക്ക് അനായാസ ക്യാച്ച് നല്‍കരി മടങ്ങി.

അടിച്ചുപറത്തി പടിക്കല്‍

കോലി പുറത്തായശേഷമായിരുന്നു നിലയുറപ്പിച്ച പടിക്കല്‍ അടി തുടങ്ങിയത്. ജെയിംസ് പാറ്റിന്‍സണെ തുടര്‍ച്ചയായി രണ്ട് സിക്സിന് പറത്തി പടിക്കല്‍ ബാംഗ്ലൂരിനെ വീണ്ടും ടോപ് ഗിയറിലാക്കി. ബോള്‍ട്ടിന്‍റെ പതിനെട്ടാം ഓവറില്‍ സിക്സടിക്കാനുള്ള പടിക്കലിന്‍റെ ശ്രമം ലോംഗ് ഓണില്‍ പൊള്ളാര്‍ഡിന്‍റെ കൈകളില്‍ അവസാനിച്ചു. 40 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സും പറത്തിയാണ് പടിക്കല്‍ 54 റണ്‍സടിച്ചത്.

ഡിവില്ലിയേഴ്സ് വെടിക്കെട്ട്

കോലിക്ക് ശേഷമെത്തിയ ഡിവില്ലിയേഴ്സ് ആക്രമിച്ചു കളിച്ചതോടെ ബാംഗ്ലൂര്‍ സ്കോര്‍ കുതിച്ചു.  ബുമ്ര എറിഞ്ഞ പതിനേഴാം ഓവറില്‍ രണ്ട് സിക്സും ഒരു ബൗണ്ടറിയും ഡിവില്ലിയേഴ്സ് ബൂമ്രയുടെ പത്തൊമ്പതാം ഓവറില്‍ 17 റണ്‍സടിച്ച് ബാംഗ്ലൂരിനെ 200ന് അടുത്തെത്തിച്ചു. അവസാന ഓവറില്‍ ശിവം ദുബെയുടെ വെടിക്കെട്ട് ബാംഗ്ലൂരിനെ 200ല്‍ കടത്തി. 24 പന്തില്‍ 55 റണ്‍സുമായി ഡിവില്ലിയേഴ്സും 10 പന്തില്‍ 27 റണ്‍സുമായി ശിവം ദുബെയും പുറത്താകാതെ നിന്നു. അവസാന അഞ്ചോവറില്‍ ബാംഗ്ലൂര്‍ 78 റണ്‍സടിച്ചു.

മുംബൈക്കായി ട്രെന്‍റ് ബോള്‍ട്ട് രണ്ടും രാഹുല്‍ ചാഹര്‍ ഒരു വിക്കറ്റും വീഴ്ത്തിയപ്പോള്‍ നാലോവറില്‍ 42 റണ്‍സ് വഴങ്ങിയ ബുമ്രക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.പാറ്റിന്‍സണ്‍ നാലോവറില്‍ 51 റണ്‍സ് വഴങ്ങി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍