സഞ്ജുവിനെ മറികടന്നു; നിക്കോളാസ് പൂരന് പുതിയ ഐപിഎല്‍ റെക്കോഡ്

By Web TeamFirst Published Oct 9, 2020, 12:58 PM IST
Highlights

മുന്‍നിര താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ പൂരന്റെ  (37 പന്തില്‍ 77) റണ്‍സാണ് പഞ്ചാബിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്.
 

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റെങ്കിലും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരം നിക്കോളാസ് പൂരനെ തേടി പുതിയ റെക്കോഡ്. ഇന്നലെ 69 റണ്‍സിന്റെ തോല്‍വിയാണ് പഞ്ചാബ് ഏറ്റുവാങ്ങിയത്. മുന്‍നിര താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ പൂരന്റെ  (37 പന്തില്‍ 77) റണ്‍സാണ് പഞ്ചാബിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. എട്ട് താരങ്ങള്‍ക്ക് രണ്ടക്കം കാണാന്‍ പോലും സാധിച്ചിരുന്നില്ല. 

ഈ ഐപിഎല്ലില്‍ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ചുറിയെന്ന റെക്കോഡാണ് പൂരനെ തേടിയെത്തിയത്. മറികടന്നതാവട്ടെ രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണിന്റെ റെക്കോഡും. 17 പന്തിലാണ് പൂരന്‍ അര്‍ധ സെഞ്ചുറി നേടിയത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ സഞ്ജു 19 പന്തില്‍ അര്‍ധ സെഞ്ചുറു പൂര്‍ത്തിയാക്കിയിരുന്നു. 

പഞ്ചാബിന് വേണ്ടി നേടിയ അര്‍ധ സെഞ്ചുറികളില്‍ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ പ്രകടനമാണിത്. 2018ല്‍  കെ എല്‍ രാഹുല്‍ 14 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. ഏഴ് സിക്‌സുകളാണ് പൂരന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്. അഞ്ച് ഫോറും നേടി. അബ്ദുള്‍ സമദിന്റെ ഒരോവറില്‍ 28 റണ്‍സാണ് താരം അടിച്ചെടുത്തത്. ഹൈദരാബാദിന്റെ സ്‌കോറായ 201നെതിരെ 132 റണ്‍സാണ് പഞ്ചാബിന് നേടാനായത്.

click me!