രാഹുലും രോഹിത്തും മുഖാമുഖം; പഞ്ചാബ്-മുംബൈ ടോസ് അറിയാം

By Web TeamFirst Published Apr 23, 2021, 7:06 PM IST
Highlights

നാലില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച മുംബൈ ഇന്ത്യന്‍സ് നാലാം സ്ഥാനത്താണ്. അതേസമയം കളിച്ച നാലില്‍ ഒരു ജയം മാത്രമാണ് പഞ്ചാബിനുള്ളത്. 

ചെന്നൈ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സ്-മുംബൈ ഇന്ത്യന്‍സ് മത്സരം അല്‍പസമയത്തിനകം. ടോസ് നേടിയ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഒരു മാറ്റം മാത്രമാണ് പ്ലെയിംഗ് ഇലവനില്‍ പഞ്ചാബ് വരുത്തിയിരിക്കുന്നത്. ഫോമിലല്ലാത്ത മുരുകന്‍ അശ്വിന് പകരം രവി ബിഷ്‌ണോയ് ഇലവനിലെത്തി. അതേസമയം മുംബൈ നിരയില്‍ മാറ്റങ്ങളൊന്നുമില്ല. 

സീസണില്‍ നാലില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച മുംബൈ ഇന്ത്യന്‍സ് നാലാം സ്ഥാനത്താണ്. അതേസമയം കളിച്ച നാലില്‍ ഒരു ജയം മാത്രമാണ് പഞ്ചാബിനുള്ളത്. ഇതുവരെ 28 മത്സരങ്ങളില്‍ ഇരു ടീമും മുഖാമുഖം വന്നപ്പോള്‍ 16ലും ജയം മുംബൈക്ക് ഒപ്പമായിരുന്നു. 

Mumbai Indians: Rohit Sharma(c), Quinton de Kock(w), Suryakumar Yadav, Ishan Kishan, Hardik Pandya, Krunal Pandya, Kieron Pollard, Jayant Yadav, Rahul Chahar, Jasprit Bumrah, Trent Boult

Punjab Kings: KL Rahul(w/c), Mayank Agarwal, Chris Gayle, Nicholas Pooran, Deepak Hooda, Moises Henriques, Shahrukh Khan, Fabian Allen, Mohammed Shami, Ravi Bishnoi, Arshdeep Singh

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി 

click me!