ഡീകോക്കിനെ എറിഞ്ഞിട്ട് ആര്‍ച്ചര്‍, തകര്‍ത്തടിച്ച് കിഷനും സൂര്യകുമാറും; രാജസ്ഥാനെതിരെ മുംബൈക്ക് മികച്ച തുടക്കം

Published : Oct 25, 2020, 08:07 PM IST
ഡീകോക്കിനെ എറിഞ്ഞിട്ട് ആര്‍ച്ചര്‍, തകര്‍ത്തടിച്ച് കിഷനും സൂര്യകുമാറും; രാജസ്ഥാനെതിരെ മുംബൈക്ക് മികച്ച തുടക്കം

Synopsis

ആദ്യ ഓവറില്‍ ജോഫ്ര ആര്‍ച്ചറെ പുള്‍ ചെയ്ത് സിക്സ് നേടിയ ഡീകോക്ക് മുംബൈക്ക് പ്രതീക്ഷ നല്‍കിയെങ്കിലും തൊട്ടടുത്ത പന്തില്‍ ഡീകോക്കിനെ ബൗള്‍ഡാക്കി ആര്‍ച്ചര്‍ തിരിച്ചടിച്ചു.

അബുദാബി:ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ഫോമിലുള്ള ഓപ്പണര്‍ ക്വിന്‍റണ്‍ ഡീകോക്കിനെ നശ്ടമായി. ആറു റണ്‍സെടുത്ത ഡീകോക്കിനെ ജോഫ്ര ആര്‍ച്ചര്‍ ആദ്യ ഓവറില്‍ തന്നെ ബൗള്‍ഡാക്കി.

രാജസ്ഥാനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മുംബൈ ഏഴോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെടുത്തിട്ടുണ്ട്. 27 റണ്‍സോടെ ഇഷാന്‍ കിഷനും 21 റണ്‍സുമായി സൂര്യകുമാര്‍ യാദവും ക്രീസില്‍.

സിക്സടിച്ച ഡീകോക്കിനെ ബൗള്‍ഡാക്കി ആര്‍ച്ചര്‍

ആദ്യ ഓവറില്‍ ജോഫ്ര ആര്‍ച്ചറെ പുള്‍ ചെയ്ത് സിക്സ് നേടിയ ഡീകോക്ക് മുംബൈക്ക് പ്രതീക്ഷ നല്‍കിയെങ്കിലും തൊട്ടടുത്ത പന്തില്‍ ഡീകോക്കിനെ ബൗള്‍ഡാക്കി ആര്‍ച്ചര്‍ തിരിച്ചടിച്ചു. ആര്‍ച്ചറുടെ ആദ്യ രണ്ടോവറുകള്‍ അതിജീവിച്ച ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് പവര്‍പ്ലേയില്‍ മുംബൈയെ റണ്‍സിലെത്തിച്ചു. അങ്കിത് രജ്പുത് എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ ഇരുവരും ഓരോ സിക്സ് വീതം പറത്തി.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍  ഒരു മാറ്റവുമായാണ് മുംബൈ ഇന്നിറങ്ങിയത്. നഥാന്‍ കോള്‍ട്ടര്‍നൈലിന് പകരം ജെയിംസ് പാറ്റിന്‍സണ്‍ മുംബൈ ടീമിലെത്തി. ഹൈദരാബാദിനെതിരെ കളിച്ച രാജസ്ഥാന്‍ ടീമില്‍ മാറ്റങ്ങളൊന്നുമില്ല.

ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് വിജയം അനിവാര്യമാണ്. അതേസമയം ഇന്ന് ജയിച്ചാല്‍ മുംബൈക്ക് പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാവാം. മുംബൈ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. രാജസ്ഥാന്‍ റോയല്‍സ് അവസാന സ്ഥാനത്തും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍