ഐപിഎല്‍: രാജസ്ഥാനെതിരെ ചെന്നൈക്ക് ടോസ്; സര്‍പ്രൈസുമായി ചെന്നൈ ഇലവന്‍

By Web TeamFirst Published Sep 22, 2020, 7:15 PM IST
Highlights

ആദ്യ മത്സരത്തില്‍  തിളങ്ങിയ അംബാട്ടി റായുഡു ഇല്ലാതെയാണ് ചെന്നൈ ഇന്നിറങ്ങുന്നത്. 100 ശതമാനം കായികക്ഷമതയില്ലാത്തതിനാലാണ് റായുഡുവിനെ ഒഴിവാക്കിയതെന്ന് ചെന്നൈ നായകന്‍ എം എസ് ധോണി പറഞ്ഞു.

ദുബായ്: ഐപിഎല്ലില്‍ വിജയം തുടരാനിറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ മുംബൈയെ കീഴടക്കിയ ചെന്നൈ വിജയം തുടരാനാണ് ഇറങ്ങുന്നതെങ്കില്‍ ആദ്യപോരില്‍ ജയത്തോടെ മടങ്ങാനാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്.

ആദ്യ മത്സരത്തില്‍  തിളങ്ങിയ അംബാട്ടി റായുഡു ഇല്ലാതെയാണ് ചെന്നൈ ഇന്നിറങ്ങുന്നത്. 100 ശതമാനം കായികക്ഷമതയില്ലാത്തതിനാലാണ് റായുഡുവിനെ ഒഴിവാക്കിയതെന്ന് ചെന്നൈ നായകന്‍ എം എസ് ധോണി പറഞ്ഞു.

റായുഡുവിന്റെ പകരക്കാരനായി യുവതാരം റിതുരാജ് ഗെയ്ക്‌വാദ് ആണ് ചെന്നൈ ടീമില്‍ ഇടം നേടിയത്. മുരളി വിജയും ഷെയ്ന്‍ വാട്സണും തന്നെയാണ് ചെന്നൈക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത്. ഫാഫ് ഡൂപ്ലെസി, സാം കറന്‍, ലുങ്കി എങ്കിഡി എന്നിവരാണ് ചെന്നൈയുടെ വിദേശതാരങ്ങള്‍.

സ്റ്റീവ് സ്മിത്ത് നയിക്കുന്ന രാജസ്ഥാന്‍ ടീമില്‍ റോബിന്‍ ഉത്തപ്പയും യശസ്വി ജയ്സ്വാളുമാണ് ഓപ്പണര്‍മാര്‍. മലയാളി താരം സഞ്ജു സാംസണ്‍ വണ്‍ ഡൗണായി ക്രീസിലെത്തും. സ്റ്റീവ് സ്മിത്ത്, ഡേവിഡ് മില്ലര്‍, ടോം കറന്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവരാണ് ടീമിലെ വിദേശ താരങ്ങള്‍.

Rajasthan Royals (Playing XI): Yashasvi Jaiswal, Robin Uthappa, Sanju Samson(w), Steven Smith(c), David Miller, Riyan Parag, Shreyas Gopal, Tom Curran, Rahul Tewatia, Jofra Archer, Jaydev Unadkat

Chennai Super Kings (Playing XI): Murali Vijay, Shane Watson, Faf du Plessis, Ruturaj Gaikwad, MS Dhoni(w/c), Kedar Jadhav, Ravindra Jadeja, Sam Curran, Deepak Chahar, Piyush Chawla, Lungi Ngidi

click me!