കപിലിന്‍റെ ലോകകപ്പ് ക്യാച്ചിനെ അനുസ്മരിപ്പിച്ച് റാഷിദ്; ബൗണ്ടറിയില്‍ പറന്നുപിടിച്ച് പാണ്ഡെ-വീഡിയോ

By Web TeamFirst Published Oct 4, 2020, 5:33 PM IST
Highlights

ആദ്യത്തേത് ക്വിന്‍റണ്‍ ഡീകോക്കിനെ പുറത്താക്കാന്‍ സ്വന്തം ബൗളിംഗില്‍ റാഷിദ് ഖാനെടുത്ത ക്യാച്ചായിരുന്നു. പതിനാലാം ഓവറിലെ ആദ്യ പന്തിലാണ് റാഷിദ് ഡീകോക്കിനെ ഓടിപ്പിടിച്ചത്.

ഷാര്‍ജ: ഐപിഎല്ലില്‍ ഇത്തവണ നിരവധി മികച്ച ക്യാച്ചുകള്‍ ആരാധകര്‍ കണ്ടുകഴിഞ്ഞു. എന്നാല്‍ ഇവയെ എല്ലാം വെല്ലുന്ന രണ്ട് ക്യാച്ചുകളാണ് മുംബൈ ഇന്ത്യന്‍സ്- സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തില്‍ പിറന്നത്. ഹൈദരാബാദിന്‍റെ റാഷിദ് ഖാനും മനീഷ് പാണ്ഡെയുമാണ് രണ്ട് അസാമാന്യ ക്യാച്ചുകളിലൂടെ ആരാധകരെ അതിശയിപ്പിച്ചത്.

ആദ്യത്തേത് ക്വിന്‍റണ്‍ ഡീകോക്കിനെ പുറത്താക്കാന്‍ സ്വന്തം ബൗളിംഗില്‍ റാഷിദ് ഖാനെടുത്ത ക്യാച്ചായിരുന്നു. പതിനാലാം ഓവറിലെ ആദ്യ പന്തിലാണ് റാഷിദ് ഡീകോക്കിനെ ഓടിപ്പിടിച്ചത്. സിക്സടിക്കാനുള്ള ഡീ കോക്കിന്‍റെ ശ്രമമാണ് മിഡ്‌വിക്കറ്റിലേക്ക് ഏറെദൂരം ഓടി റാഷിദ് കൈക്കുള്ളിലാക്കിയത്. 1983ലെ ഏകദിന ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സിനെ പുറത്താക്കാന്‍ ഇന്ത്യന്‍ നായകനായിരുന്ന കപില്‍ ദേവ് 40 വാര പുറകിലേക്ക് ഓടി ക്യാച്ചെടുത്തിരുന്നു.

പതിനഞ്ചാം ഓവറില്‍ ഇഷാന്‍ കിഷനെ പുറത്താക്കാന്‍ മനീഷ് പാണ്ഡെ ബൗണ്ടറിയില്‍ എടുത്ത ക്യാച്ചാകട്ടെ ടൂര്‍ണമെന്‍റിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായി. സന്ദീപ് ശര്‍മയുടെ പന്ത് ലോംഗ് ഓണിലൂടെ സിക്സടിക്കാനുള്ള കിഷന്‍റെ ശ്രമമാണ് മനീഷ് പാണ്ഡെ പറന്നുപിടിച്ചത്.

click me!