
ഷാര്‍ജ: മലയാളികള്‍ ഏറെയുള്ള യുഎഇയില്‍ ഒരു മലയാളി താരത്തിന്‍റെ സിക്‌സര്‍ മഴ. മലയാളികള്‍ ത്രില്ലടിച്ചില്ലങ്കിലല്ലേ അത്ഭുതമുള്ളൂ. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള ഇതിഹാസങ്ങളെ പോലും കിളിരുകോരിച്ച ആ ഇന്നിംഗ്‌സ് ആരാധകര്‍ക്ക് വീണ്ടും കാണാം.
സഞ്ജു പറത്തിയ ആറ് സിക്‌സറുകളും കാണാന്‍ ക്ലിക്ക് ചെയ്യുക
കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ എന്ന് തോന്നിക്കുന്നതായിരുന്നു ഷാര്‍ജയിലെ സഞ്ജുവിന്‍റെ ഇന്നിംഗ്‌സ്. പേരുകേട്ട ചെന്നൈ ബൗളര്‍മാരെയെല്ലാം തലങ്ങുവിലങ്ങും പറത്തിയ സഞ്ജു 19 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തി. പുറത്താകുമ്പോഴേക്കും 32 പന്തില്‍ 9 സിക്സര്‍ സഹിതം 74 റൺസ് അടിച്ചെടുത്തിരുന്നു മലയാളി താരം. മൂന്നാമനായി ഇറങ്ങിയായിരുന്നു സഞ്ജുവിന്‍റെ ബാറ്റിംഗ് വിസ്ഫോടനം. ദീപക് ചാഹറും രവീന്ദ്ര ജഡേജയും പീയുഷ് ചൗളയും മലയാളി താരത്തിന്‍റെ ബാറ്റിംഗ് ചൂട് നന്നായി അറിഞ്ഞു.
മത്സരത്തിലെ മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരത്തിന് പുറമേ ഗെയിം ചേഞ്ചര്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍, ഏറ്റവും കൂടുതൽ സിക്സര്‍ നേടിയ ബാറ്റ്സ്‌മാനുള്ള പുരസ്‌കാരം എന്നിവയും കീശയിലാക്കിയാണ് സഞ്ജു സാംസണ്‍ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങിയത്. ഒരുപിടി റെക്കോര്‍ഡുകളും മലയാളി താരത്തിന് സ്വന്തമായി.
സഞ്ജു ചരിത്രം ആവര്‍ത്തിക്കുന്നത് രണ്ടാം തവണ; അപൂര്‍വ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം!
ഐപിഎല്ലില്‍ റെക്കോര്‍ഡിട്ട് രാജസ്ഥാന്‍- ചെന്നൈ മത്സരം; സഞ്ജു 'റോക്ക്‌സ്റ്റാര്‍'
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!