കൊല്‍ക്കത്തക്കെതിരെ ഹൈദരാബാദിന് ടോസ്, ഇരു ടീമിലും നിര്‍ണായക മാറ്റങ്ങള്‍

By Web TeamFirst Published Sep 26, 2020, 7:11 PM IST
Highlights

സണ്‍റൈസേഴ്സ് ടീമില്‍ മൂന്ന് മാറ്റങ്ങളാണുള്ളത്. വിജയ് ശങ്കര്‍ക്ക് പകരം വൃദ്ധിമാന്‍ സാഹ അന്തിമ ഇലവനിലെത്തിയപ്പോള്‍ മിച്ചല്‍ മാര്‍ഷിന് പകരം മുഹമ്മദ് നബിയും അന്തിമ ഇലവനിലെത്തി. പേസര്‍ സന്ദീപ് ശര്‍മക്ക് പകരം ഇടം കൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദ് സണ്‍റൈസേഴ്സ് ടീമിലെത്തി.

അബുദാബി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ ജയം തേടിയിറങ്ങുന്ന ഇരു ടീമിലും നിര്‍ണായക മാറ്റങ്ങളുണ്ട്. ആദ്യ മത്സരത്തില്‍ ബാംഗ്ലൂരിനെതിരെ കൈവെള്ളിയിലെത്തിയ വിജയമാണ് ഹൈദരാബാദ് കൈവിട്ടതെങ്കില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പോരാട്ടം പോലുമില്ലാതെയാണ് കൊല്‍ക്കത്ത കീഴടങ്ങിയത്.

സണ്‍റൈസേഴ്സ് ടീമില്‍ മൂന്ന് മാറ്റങ്ങളാണുള്ളത്. വിജയ് ശങ്കര്‍ക്ക് പകരം വൃദ്ധിമാന്‍ സാഹ അന്തിമ ഇലവനിലെത്തിയപ്പോള്‍ മിച്ചല്‍ മാര്‍ഷിന് പകരം മുഹമ്മദ് നബിയും അന്തിമ ഇലവനിലെത്തി. പേസര്‍ സന്ദീപ് ശര്‍മക്ക് പകരം ഇടം കൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദ് സണ്‍റൈസേഴ്സ് ടീമിലെത്തി.

കൊല്‍ക്കത്തക്കായി ആദ്യ മത്സരത്തില്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്ത മലയാളി പേസര്‍ സന്ദീപ് വാര്യര്‍ക്ക് രണ്ടാം മത്സരത്തില്‍ അവസരം ലഭിച്ചില്ല. അണ്ടര്‍ 19 ലോകകപ്പിലെ താരമായ കമലേഷ് നാഗര്‍ഗോട്ടിയാണ് സന്ദീപ് വാര്യര്‍ക്ക് പകരം അന്തിമ ഇലവനിലെത്തിയത്. നിഖില്‍ നായ്‌ക്കിന് പകരം വരുണ്‍ ചക്രവര്‍ത്തിയും കൊല്‍ക്കത്ത ടീമിലെത്തി. 

കൊല്‍ക്കത്ത ടീം: Sunil Narine, Shubman Gill, Dinesh Karthik(w/c), Nitish Rana, Eoin Morgan, Andre Russell, Pat Cummins, Kamlesh Nagarkoti, Varun Chakravarthy, Kuldeep Yadav, Shivam Mavi

സണ്‍റൈസേഴ്സ് ടീം: David Warner(c), Jonny Bairstow(w), Manish Pandey, Priyam Garg, Mohammad Nabi, Wriddhiman Saha, Abhishek Sharma, Rashid Khan, Bhuvneshwar Kumar, K Khaleel Ahmed, T Natarajan

click me!