
അബുദാബി: ഐപിഎല്‍ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പുതിയ ഫാൻ ആന്തം പുറത്തിറക്കി. വീഡിയോ കോൺഫറന്‍സിംഗ് വഴി ടീം ഉടമ ഷാരൂഖ് ഖാനാണ് ഗാനം പ്രകാശനം ചെയ്തത്.
മൂന്നാം കിരീടം ലക്ഷ്യമിടുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങൾക്ക് ആവേശം പകരാൻ ആരാധകരുടെ ഉപഹാരം. 'ലഫാവോ' എന്നാണ് ഗാനത്തിന് പേരിട്ടിരിക്കുന്നത്. ബംഗാളി ഭാഷയിൽ ചാടുക എന്നർഥം. കൊൽക്കത്ത താരങ്ങൾക്കും ആരാധകർക്കും ഒപ്പം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ടീം ഉടമ ഷാരൂഖ് ഖാനും വീഡിയോയിൽ എത്തുന്നു എന്നതാണ് പ്രധാന സവിശേഷത. ഗാനരചനയും സംഗീത സംവിധാനവും ബാദ്ഷായാണ് നിര്‍വഹിച്ചിരിക്കുന്നത്.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. അബുദാബിയിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. പ്ലേ ഓഫിലേക്ക് നിര്‍ണായക ചുവട് വയ്‌ക്കാനാണ് ബാംഗ്ലൂരും കൊൽക്കത്തയും ഇറങ്ങുന്നത്. ഒന്‍പത് കളിയിൽ റോയൽ ചലഞ്ചേഴ്‌സിന് 12 ഉം നൈറ്റ് റൈഡേഴ്‌സിന് പത്തും പോയിന്‍റാണുള്ളത്. സൺറൈസേഴ്‌സിനെതിരെ സൂപ്പര്‍ ഓവറിലെ ജയത്തിന് ശേഷമാണ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത ഇറങ്ങുന്നത്.
യൂണിവേഴ്‌സ് ബോസിനെ വെല്ലാനാളില്ല; റെക്കോര്‍ഡില്‍ ബഹുദൂരം മുന്നിലെത്തി ഗെയ്‌ല്‍
സെഞ്ചുറി ഒന്നിലൊതുക്കിയില്ല, നേട്ടങ്ങളും; റെക്കോഡുകള്‍ക്ക് മീതെ മീശ പിരിച്ച് ഗബ്ബര്‍
Powered by
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!