
ഷാര്‍ജ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിജയത്തില്‍ തെടുംതൂണായത് എബി ഡിവില്ലിേയഴ്‌സിന്റെ ഇന്നിങ്‌സായിരുന്നു. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 33 പന്തില്‍ പുറത്താവാതെ 73 റണണ്‍സാണ് പിറന്നത്. ആറ് സിക്‌സാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
ഷാര്‍ജയിലെ കൂറ്റന്‍ സിക്‌സുകളിലൊന്ന് പറന്നുവീണത് സ്‌റ്റേഡിയത്തിന് സമീപത്തെ പ്രധാന റോഡില്‍. ഓടിക്കൊണ്ടിരുന്ന കാറിലാണ് ഡിവില്ലിയേഴ്സിന്റെ സിക്സ് വന്നടിച്ചത്. 16ാം ഓവറില്‍ നാഗര്‍കോട്ടിക്ക് എതിരെ രണ്ട് സിക്സ് ആണ് ഡിവില്ലിയേഴ്സില്‍ നിന്ന് വന്നത്. അതില്‍ നാലാമത്തെ പന്തില്‍ ഡിവില്ലിയേഴ്സ് പറത്തിയ സിക്സ് ആണ് ഗ്രൗണ്ടും കടന്ന് പറന്നത്.
86 മീറ്ററാണ് ഡിവില്ലിയേഴ്സിന്റെ ആ സിക്സ് പറന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ഡിവില്ലിയേഴ്സിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന് ആര്‍സിബി ബൗളര്‍മാരും വേണ്ട പിന്തുണ നല്‍തിയതോടെ 82 റണ്‍സിന്റെ ജയമാണ് ആര്‍സിബി കൊല്‍ക്കത്തക്കെതിരെ പിടിച്ചത്. വീഡിയോ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!