പൊള്ളാര്‍ഡിനെ കടന്നു ഒരു ബട്‌ലറും പറക്കില്ല- വിസ്മയ ക്യാച്ചിന്റെ വീഡിയോ കാണാം

Published : Oct 06, 2020, 11:25 PM IST
പൊള്ളാര്‍ഡിനെ കടന്നു ഒരു ബട്‌ലറും പറക്കില്ല- വിസ്മയ ക്യാച്ചിന്റെ വീഡിയോ കാണാം

Synopsis

43 പന്തില്‍ 70 റണ്‍സുമായി മുംബൈ ഇന്ത്യന്‍സിന് ഭീഷണിയായിരുന്ന ബട്‌ലര്‍. ജയിംസ് പാറ്റിന്‍സണെ ലോംഗ് ഓണിലൂടെ സിക്‌സറിടിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പുറത്തായി.   

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ തകര്‍പ്പന്‍ ക്യാച്ചുമായി മുംബൈ ഇന്ത്യന്‍സ് താരം കീരണ്‍ പൊള്ളാര്‍ഡ്. രാജസ്ഥാന്‍ ഓപ്പണര്‍ ജോസ് ബട്‌ലറെ പുറത്താക്കാനെടുത്ത ക്യാച്ചാണ് വൈറലായിരിക്കുന്നത്. 43 പന്തില്‍ 70 റണ്‍സുമായി മുംബൈ ഇന്ത്യന്‍സിന് ഭീഷണിയായിരുന്ന ബട്‌ലര്‍. എന്നാല്‍ ജയിംസ് പാറ്റിന്‍സണെ ലോംഗ് ഓണിലൂടെ സിക്‌സറിടിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പുറത്തായി. 

സിക്‌സെന്ന ഉറപ്പിച്ച ഷോട്ട് പോള്ളാര്‍ഡ് അവിശ്വസനീയമായി കയ്യിലൊതുക്കുകയായിരുന്നു. ബൗണ്ടറി ലൈനില്‍ നിന്ന് വായുവില്‍ ചാടിയ പൊള്ളാര്‍ഡ് വലങ്കൈ കൊണ്ട് ക്യാച്ചെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ പന്ത് കയ്യില്‍ തട്ടിതെറിച്ചു. ക്യാച്ച് നഷ്ടമാവുമെന്ന് തോന്നിച്ചെങ്കിലും ഞൊടിയിടയില്‍ താരം പന്ത് കയ്യിലൊതുക്കി. വിസ്മയ ക്യാച്ചിന്റെ വീഡിയോ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍