മോര്‍ഗന് മുമ്പ് നരെയ്ന്‍..? സ്റ്റോക്‌സിന്റെ ചോദ്യം ചെയ്യലിന് യുവരാജിന്റെ രസകരമായ മറുപടി

Published : Oct 08, 2020, 04:02 PM ISTUpdated : Oct 08, 2020, 04:03 PM IST
മോര്‍ഗന് മുമ്പ് നരെയ്ന്‍..? സ്റ്റോക്‌സിന്റെ ചോദ്യം ചെയ്യലിന് യുവരാജിന്റെ രസകരമായ മറുപടി

Synopsis

ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ രാഹുല്‍ ത്രിപാഠിയെ ഓപ്പണറാക്കി ഇറക്കിയിരുന്നു് അത് വിജയകരമാവുകയും ചെയ്തു. 81 റണ്‍സാണ് ത്രിപാഠി അടിച്ചെടുത്തത്.

അബുദാബി: ഓരോ ദിവസവും ഓരോ പരീക്ഷണങ്ങളാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമില്‍ നടത്തികൊണ്ടിരിക്കുന്നത്. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ രാഹുല്‍ ത്രിപാഠിയെ ഓപ്പണറാക്കി ഇറക്കിയിരുന്നു് അത് വിജയകരമാവുകയും ചെയ്തു. 81 റണ്‍സാണ് ത്രിപാഠി അടിച്ചെടുത്തത്. ഓപ്പണറായിരുന്ന സുനല്‍ നരെയ്‌നെ നാലാം സ്ഥാനത്തേക്കിറക്കി. താരം ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയും ചെയ്തു. അഞ്ചാം നമ്പറിലെത്തിയ മോര്‍ഗന്‍ 10 പന്തില്‍ ഒരു ബൗണ്ടറി ഉള്‍പ്പെടെ നേടിയത് 7 റണ്‍സ് മാത്രമാണ് നേടിയത്. 

മികച്ച ഫോമില്‍ കളിക്കുന്ന ഓയിന്‍ മോര്‍ഗനെ താഴേക്കിറക്കിയാണ് നരെയ്‌ന് അവസരം നല്‍കിയത്. ഈ തീരുമാനം ചോദ്യം ചെയ്ത് രാജസ്ഥാന്‍ റോയല്‍സ് താരം ബെന്‍ സ്‌റ്റോക്‌സ് ട്വിറ്ററില്‍ പോസ്റ്റിടുകയും ചെയ്തു. 'മോര്‍ഗന് മുമ്പ് നരെയ്ന്‍ ?' എന്നായിരുന്നു വാര്‍ണറുടെ ട്വീറ്റ്. എന്നാല്‍ ഇതിനി രസകരമായ മറുപടി നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍താരം യുവരാജ് സിംഗ്.

'അതെ സ്റ്റോക്സിന് മുന്നെ യുവരാജ് ഇറങ്ങുന്ന പോലെ'എന്നായിരുന്നു യുവരാജിന്റെ മറുപടി. ചില സമയങ്ങളില്‍ മികച്ച ബാറ്റ്സ്മാന് മുമ്പായി കഠിനാധ്വാനം ചെയ്യുന്ന ബൗളര്‍മാര്‍ക്ക് ബാറ്റ് ചെയ്യാമെന്നു യുവി മറുപടി കമന്റില്‍ പറയുന്നുണ്ട്. എന്നാല്‍ സ്റ്റോക്‌സി ഇതിന് മറുപടി നല്‍കിയിട്ടില്ല.

നാല് ദിവസങ്ങള്‍്ക്ക് മുമ്പാണ് ബെന്‍ സ്‌റ്റോക്‌സ് രാജസ്ഥാന്‍ ക്യാംപിലെത്തിയത്. നിലവില്‍ ക്വാറന്റൈനിലാണ് താരം. നാളെ ഡല്‍ഹി കാപിറ്റല്‍സിനെതിരെ നടക്കുന്ന മത്സരത്തില്‍ സ്‌റ്റോക്‌സ് കളിക്കുമെന്നാണ് പുറത്തുവരുന്ന വിവിരങ്ങള്‍. ഐപിഎല്ലില്‍ തുടക്കത്തിലെ രണ്ട് മത്സരങ്ങളും ജയിച്ച് തുടങ്ങിയ ടീമാണ് രാജസ്ഥാന്‍. എന്നാല്‍ തുടര്‍ന്നുളള മൂന്ന് മത്സരങ്ങളിലും പരാജയമായിരുന്നു ഫലം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍