അവന്‍ സയ്യിദ് അന്‍വറിനെ ഓര്‍മിപ്പിക്കുന്നു; ചെന്നൈ സൂപ്പര്‍ കിംഗ്സ് താരത്തെ കുറിച്ച് നെഹ്റ

Published : May 04, 2021, 11:39 PM IST
അവന്‍ സയ്യിദ് അന്‍വറിനെ ഓര്‍മിപ്പിക്കുന്നു; ചെന്നൈ സൂപ്പര്‍ കിംഗ്സ് താരത്തെ കുറിച്ച് നെഹ്റ

Synopsis

ഇതുവരെ ആറ് മത്സരങ്ങളില്‍ 206 റണ്‍സാണ് അലി നേടിയത്. മുന്‍ പാകിസ്ഥാന്‍ താരം സയ്യിദ് അന്‍വറിന്റെ ശൈലി ഓര്‍പ്പിക്കുന്നതാണ് അലിയുടെ ബാറ്റിങ്ങെന്ന് നെഹ്റ വ്യക്തമാക്കി.

ദില്ലി: ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓള്‍റൗണ്ടര്‍ മൊയീന്‍ അലിയെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്റ. മൂന്നാം നമ്പറില്‍ കളിക്കുന്ന ഇടങ്കയ്യന്‍ താരത്തിന്റെ ബാറ്റിങ്ങാണ് നെഹ്റയെ ആകര്‍ഷിച്ചത്. ഇതുവരെ ആറ് മത്സരങ്ങളില്‍ 206 റണ്‍സാണ് അലി നേടിയത്. മുന്‍ പാകിസ്ഥാന്‍ താരം സയ്യിദ് അന്‍വറിന്റെ ശൈലി ഓര്‍പ്പിക്കുന്നതാണ് അലിയുടെ ബാറ്റിങ്ങെന്ന് നെഹ്റ വ്യക്തമാക്കി.

ബാറ്റിങ്ങിനോടുള്ള അലിയുടെ സമീപനത്തെ കുറിച്ചാണ് നെഹ്റ സംസാരിച്ചത്. മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം കൂടിയായ നെഹ്റയുടെ വാക്കുകള്‍... ''വളരെ റിലാക്സായ താരമാണ് അലി. അദ്ദേഹത്തില്‍ ഞാന്‍ മുന്‍ പാകിസ്ഥാന്‍ താരം സയ്യിദ് അന്‍വറിന്റെ ശൈലി കാണുന്നു. സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്ന താരമാണ് അലിയെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി അലിയെ നന്നായി ഉപയോഗിക്കുകയും ചെയ്തു. ബാറ്റുകൊണ്ടും പന്ത് കൊണ്ടും മികച്ച പ്രകടനം പുറത്തെടുക്കുന്ന അലി ടീമിന് മുതല്‍ക്കൂട്ടാണ്.'' നെഹ്റ വ്യക്തമാക്കി.

ചെന്നൈയുടെ മിക്ക മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് അലി. ബൗളിങ്ങില്‍ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്താനും അലിക്ക് സാധിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍