ബെന്‍ സ്‌റ്റോക്‌സിന് പരിക്ക്, ഐപിഎല്‍ നഷ്ടമായേക്കും; സഞ്ജുവിന്‍റെ രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി

Published : Apr 13, 2021, 10:41 PM ISTUpdated : Apr 13, 2021, 10:54 PM IST
ബെന്‍ സ്‌റ്റോക്‌സിന് പരിക്ക്, ഐപിഎല്‍ നഷ്ടമായേക്കും; സഞ്ജുവിന്‍റെ രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി

Synopsis

പഞ്ചാബ് കിംഗ്‌സിനെതിരെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് 29-ാകരന്റെ കൈ വിരലിന് പരിക്കേല്‍ക്കുന്നത്. ക്രിസ് ഗെയ്‌ലിനെ പുറത്തെടുക്കാന്‍ ക്യാച്ചെടുക്കുമ്പോഴായിരുന്നു സംഭവം.

മുംബൈ: ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി. അവരുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന് ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവും. പഞ്ചാബ് കിംഗ്‌സിനെതിരെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് 29-ാകരന്റെ കൈ വിരലിന് പരിക്കേല്‍ക്കുന്നത്. ക്രിസ് ഗെയ്‌ലിനെ പുറത്തെടുക്കാന്‍ ക്യാച്ചെടുക്കുമ്പോഴായിരുന്നു സംഭവം. 

മത്സരം പുരോഗമിക്കുമ്പോള്‍ തന്നെ സ്‌റ്റോക്‌സ് ബുദ്ധിമുട്ടുകള്‍ കാണിച്ചിരുന്നു. പിന്നീട് പന്തെറിയാനും ഇംഗ്ലീഷ് താരത്തിന് സാധിച്ചിരുന്നില്ല. പിന്നാലെ ഓപ്പണറായി ക്രീസിലെത്തിയ സ്‌റ്റോക്‌സ് നേരിട്ട മൂന്നാം പന്തില്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങുകയും ചെയ്തു. സ്റ്റോക്സിന് ഐപിഎല്‍ നഷ്ടമാകുന്ന കാര്യം രാജസ്ഥാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 

Ben Stokes has been ruled out of the IPL following a broken finger in last night's game. 😔 He will stay with the Royals and support the rest of the group in the upcoming matches. 💗 #RoyalsFamily | Ben Stokes

Posted by Rajasthan Royals on Tuesday, 13 April 2021

ഒരാഴ്ച്ചകൂടി താരം ഇന്ത്യയില്‍ തുടരുമെന്നാണ് അറിയുന്നത്. വ്യാഴാഴ്ച്ച അദ്ദേഹത്തിന് സ്‌കാനിങ്ങിന് വിധേയനാക്കും. പരിക്കിനെ കുറിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) രാജസ്ഥാന്‍ മാനേജ്‌മെന്റുമായി ബന്ധപ്പെട്ടിരുന്നു. സ്റ്റോക്‌സിന്റെ പരിക്ക് ഇംഗ്ലണ്ടിനെ കൂടുതല്‍ ബാധിക്കില്ല. 

ജൂണ്‍ രണ്ടിനാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പര ആരംഭിക്കുന്നത്. അപ്പോഴേക്കും പരിക്ക് പൂര്‍ണമായും ഭേദമാവുമെന്നാണ് പ്രാഥമിക വിവരം. രാജസ്ഥാന്റെ മറ്റൊരു ഇംഗ്ലീഷ് താരം ജോഫ്ര ആര്‍ച്ചറും പരിക്കിന്റെ പിടിയിലാണ്. എന്നാല്‍ ഐപിഎല്ലിനായി തിരിച്ചെത്തുമെന്നാണ് ടീം മാനേജ്‌മെന്റ് നല്‍കുന്ന വിവരം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍